|    Jul 25 Tue, 2017 10:34 am
FLASH NEWS
Home   >  News now   >  

ഒളിംപിക്‌സിലെ അവഗണന: 42 കിമീ ഓട്ടത്തിനിടെ വെള്ളം പോലും ലഭിച്ചില്ലെന്ന് ജയ്ഷ

Published : 22nd August 2016 | Posted By: Navas Ali kn

JAISHA

മലയാളി അത്‌ലറ്റ് ഒ.പി ജയ്ഷക്ക് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ അധികൃതരില്‍ നിന്നുമുണ്ടായത് മനുഷ്യത്വരഹിതമായ പെരുമാറ്റം. 42 കിമീ ദീര്‍ഘദൂര ഓട്ടത്തിനിടെ ഒരു തുള്ളി വെള്ളം പോലും നല്‍കാതെയാണ് ജയ്ഷയെ അവഗണിച്ചത്. അതേസമയം മറ്റു രാജ്യങ്ങളിലെ അത്‌ലറ്റുകള്‍ക്ക് ഓരോ രണ്ടര കി.മി പൂര്‍ത്തിയാക്കുമ്പോഴും വെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലും ലഭിച്ചിരുന്നു. അതതു രാജ്യത്തിന്റെ ഓഫീഷ്യലുകളാണ് ഇതു നല്‍കിയത്. മറ്റു രാജ്യക്കാരില്‍ നിന്നും ഈ സൗകര്യം അനുഭവിച്ചാല്‍ മത്സരത്തില്‍ നിന്നും പുറത്താകുമെന്നതിനാല്‍ അവരില്‍ നിന്നും വെള്ളം കുടിക്കാനും സാധിച്ചില്ലെന്നും ജയ്ഷ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എട്ടു കിലോമീര്‍ ഇടവിട്ട് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി വെച്ച കുടിവെള്ളം മാത്രമായിരുന്നു ആശ്വാസം. മൂന്നു മണിക്കൂര്‍ ഓടി മത്സരം പൂര്‍ത്തിയാക്കിയ ജയ്ഷ ഫിനിഷിങ് പോയന്റില്‍ തളര്‍ന്നു വീണു. അവിടെ ജയ്ഷയെ ശുശ്രൂഷിക്കാന്‍ ഇന്ത്യന്‍ സംഘത്തിനൊപ്പമുള്ള മെഡിക്കല്‍ ഉദ്യാഗസ്ഥര്‍ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ ഒളിമ്പിക്‌സ് കമ്മറ്റിയുടെ മെഡിക്കല്‍ സംഘമാണ് ആശുപത്രിയിലെത്തിച്ചത്. എട്ടു ബോട്ടില്‍ ഗ്ലൂക്കോസാണ് ജയ്ഷയുടെ ക്ഷീണം മാറ്റാന്‍ നല്‍കേണ്ടിവന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക