|    Jan 23 Mon, 2017 4:16 pm

ഒളിംപിക്‌സിലെ അവഗണന:ജയ്ഷയുടെ ആരോപണം തള്ളി അത്‌ലറ്റിക് ഫെഡറേഷന്‍

Published : 23rd August 2016 | Posted By: mi.ptk

jaisha

മലയാളി അത്‌ലറ്റ് ഒപി ജയ്ഷയ്ക്ക് ഒളിംപിക്‌സില്‍ ഇന്ത്യന്‍ അധികൃതകരുടെ ഭാഗത്ത് നിന്ന് അവഗണന നേരിട്ടുവെന്ന ആരോപണം തള്ളി അത്‌ലറ്റിക് ഫെഡറേഷന്‍.പ്രത്യേകം കുടിവെള്ളം ആവശ്യമുണ്ടെന്ന് ജയ്ഷ ഫെഡറേഷനെ അറിയിച്ചിരുന്നില്ലെന്നാണ് ഫെഡറേഷന്റെ വാദം. പേഴ്‌സണല്‍ ഡ്രിങ്ക്‌സ് വേണ്ടെന്ന് ജയ്ഷയും കോച്ചും അറിയിച്ചിരുന്നെന്നും ജെയ്ഷ കുഴഞ്ഞുവീണ ഉടന്‍തന്നെ ഇന്ത്യന്‍ അധികൃതര്‍ അവിടെ എത്തിയിരുന്നെന്നും ഫെഡറേഷന്‍ പ്രസിഡന്റ് സികെ വത്സന്‍ പറഞ്ഞു.
മാരത്തണിനിടെ ഇന്ത്യന്‍ അധികൃതകരുടെ ഭാഗത്ത് നിന്ന് അവഗണന നേരിട്ടുവെന്ന് ജയ്ഷ ആരോപിച്ചിരുന്നു. കുഴഞ്ഞുവീണ തനിയ്ക്ക് കുടിക്കാന്‍ വെള്ളം പോലും തന്നില്ലെന്നും ജയ്ഷ പറഞ്ഞു.മറ്റു രാജ്യങ്ങളിലെ അത്‌ലറ്റുകള്‍ക്ക് ഓരോ രണ്ടര കിലോമീററര്‍ പൂര്‍ത്തിയാകുമ്പോഴും വെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലും ലഭിച്ചിരുന്നു. അതതു രാജ്യത്തിന്റെ ഒഫീഷ്യലുകളാണ് ഇത് നല്‍കിയത്. മറ്റു രാജ്യക്കാരില്‍ നിന്നും ഈ സൗകര്യം അനുഭവിച്ചാല്‍ മത്സരത്തില്‍ നിന്നും പുറത്താകുമെന്നതിനാല്‍ അവരില്‍ നിന്നും വെള്ളം കുടിക്കാന്‍ സാധിച്ചില്ലെന്നും ജയ്ഷ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക