|    Mar 25 Sat, 2017 3:21 pm
FLASH NEWS
Home   >  Sports  >  Others  >  

ഒളിംപിക്‌സിന് സുരക്ഷ ശക്തമാക്കുമെന്ന് ബ്രസീല്‍

Published : 17th July 2016 | Posted By: SMR

download

റിയോ ഡി ജനയ്‌റോ: കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ നീസ് നഗരത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത മാസം റിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിന് സുരക്ഷ ശക്തമാക്കുമെന്ന് ബ്രസീല്‍. ബ്രസീലിന്റെ ഇടക്കാല പ്രസിഡന്റ് മിഷേല്‍ ടെമറാണ് ഇക്കാര്യം അറിയിച്ചത്.
കാബിനറ്റ് അംഗങ്ങളുടെയും രഹസ്യാന്വേഷണ വിഭാഗ തലവന്മാരുടെയും അടിയന്തര യോഗം വിളിച്ചുചേര്‍ത്തതിനുശേഷമാണ് ടെമറിന്റെ പ്രസ്താവന. സുരക്ഷ ശക്തമാക്കാനുള്ള നിര്‍ദേശം നല്‍കിയതായി ഇന്റലിജന്‍സ് മേധാവി സെര്‍ജിയോ എചഗോയന്‍ അറിയിച്ചു.
എക്‌സ്ട്രാ ചെക്‌പോയിന്റുകളും ബാരിക്കേഡുകളും ട്രാഫിക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്ത് അഞ്ച് മുതല്‍ 21വരെ റിയോ ഒളിംപിക്‌സ്.
85,000 പോലീസ്, സൈനിക അംഗങ്ങളെയാണ് സുരക്ഷയ്ക്കായി ബ്രസീല്‍ നിയോഗിച്ചിരിക്കുന്നത്. 2012 ലണ്ടന്‍ ഒളിംപിക്‌സിന്റെ സുരക്ഷ സേനയുടെ ഇരട്ടിവരും ഇത്.

(Visited 49 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക