|    Dec 16 Sat, 2017 3:23 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഒളിംപിക്‌സിന്‌പെലെയുടെ ഗാനവും

Published : 22nd July 2016 | Posted By: SMR

റിയോ ഡി ജനെയ്‌റോ: സ്വന്തം നാട്ടിലേക്ക് വിരുന്നെത്തിയ ഒളിംപിക്‌സിന് കൊഴുപ്പു കൂട്ടാന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ഗാനവും. പെലെ രചിച്ച പ്രതീക്ഷ എന്നര്‍ത്ഥം വരുന്ന എസ്പരാന്‍സ എന്ന ഗാനമാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
കുട്ടികളുടെ സംഘത്തോടൊപ്പം പെലെ പാടിയ ഈ ഗാനം ഇപ്പോള്‍ ബ്രസീലിനു പുറത്തും ഹിറ്റായി മാറിയിരിക്കുകയാണ്. ഇത് മൂന്നാമത്തെ ആല്‍ബമാണ് പെലെ രചിച്ചിരിക്കുന്നത്. 1960ല്‍ പെലെ പാടിയ ആദ്യ ഗാനം റെക്കോഡ് ചെയ്യപ്പെട്ടു. 2006ല്‍ പെലെ ജിന്‍ജ എന്ന മറ്റൊരു ഗാനവും പെലെ പുറത്തിറക്കി. പ്രശസ്ത ബ്രസീലിയന്‍ പാട്ടുകാരനും ഗാനരചയിതാവുമായ ഗില്‍ബര്‍ട്ടോ ജില്ലിനൊപ്പമാണ് ഈ ആല്‍ബത്തില്‍ പാടിയിട്ടുള്ളത്. പെലെയുടെ ജീവചരിത്രം വിവരിച്ച സിനിമയും വന്‍ ഹിറ്റായി മാറിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക