|    Jul 21 Sat, 2018 5:38 am
FLASH NEWS

ഒല്ലൂര്‍ സ്വര്‍ണ കവര്‍ച്ച : അന്വേഷണം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്

Published : 11th September 2017 | Posted By: fsq

 

തൃശൂര്‍: ഒല്ലൂരില്‍ ആത്മിക ജ്വല്ലറിയില്‍ നിന്ന് നാലേമുക്കാല്‍ കിലോ സ്വര്‍ണം  കവര്‍ച്ച ചെയ്ത കേസില്‍ അന്വേഷണം ശക്തമാക്കി. കടയിലെ സിസിടിവി കാമറയില്‍ നിന്ന് ലഭിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റുകള്‍ എന്നിവയ്ക്ക് പുറമേ ജില്ലയിലെ വിവിധ ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ പോലിസ് പരിശോധന നടത്തി. ഒല്ലൂര്‍ സിഐ കെ കെ സജീവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജ്വല്ലറിയുടെ ചുമര്‍, ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുരന്നാണ് ഭൂഗര്‍ഭ അറയിലെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന നാലേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ച്ച ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് കവര്‍ച്ച നടന്നതറിഞ്ഞത്. ജ്വല്ലറി നില്‍ക്കുന്ന ഓട്ടുകമ്പനിയുടെ കോംപൗണ്ടിലെ ഓടുമതിലുകള്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്ക് പിന്നിലെത്തിയത്. ജ്വല്ലറിയുടെ ചുമര്‍ തുരന്ന് അകത്തെ ഗ്രില്ലടക്കമുള്ള മൂന്നു ഷട്ടറുകള്‍ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് അറുത്ത് മാറ്റി അകത്തു കടക്കുകയായിരുന്നു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന വളകള്‍, മാലകള്‍, നെക്ലെയ്‌സുകള്‍ എന്നിവയെല്ലാം നഷ്ടമായതായി ജ്വല്ലറി ഉടമ ചിയ്യാരം സ്വദേശി രഘു പറഞ്ഞു. ജ്വല്ലറിക്കു പിറകില്‍ നിന്ന് രണ്ട് ഒഴിഞ്ഞ ബാഗുകളും ചെറിയ ഗ്യാസ് സിലിണ്ടറുള്ള ഒരു ബാഗും ലഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss