|    Dec 12 Wed, 2018 8:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒല്ലൂരില്‍ വന്‍ മോഷണം രണ്ട് ജ്വല്ലറികളില്‍ നിന്നായി അഞ്ചരക്കിലോ വെള്ളി കവര്‍ന്നു

Published : 2nd December 2018 | Posted By: kasim kzm

തൃശൂര്‍: ഒല്ലൂരില്‍ ജ്വല്ലറികളില്‍ വന്‍ മോഷണം. രണ്ടു ജ്വല്ലറികളില്‍ നിന്നായി അഞ്ചരക്കിലോ വെള്ളി മോഷണം പോയി. ഒല്ലൂര്‍ സെന്ററിലുള്ള ആത്മിക, അന്ന ജ്വല്ലറികളിലാണു മോഷണം നടന്നത്. ആത്മിക ജ്വല്ലറിയില്‍ നേരത്തേ മൂന്നുതവണ മോഷണം നടന്നിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 9ന് ആത്മിക ജ്വല്ലറിയില്‍ നിന്ന് നാലേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്നിരുന്നു. ഇതി ല്‍ പ്രതികളായ അഞ്ചുപേരെ പിടികൂടുകയും 200 ഗ്രാം സ്വര്‍ണം കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായ മോഷണത്തെ തുടര്‍ന്ന് ആത്മിക ജ്വല്ലറിയുടെ ഉള്‍വശത്ത് ഇരുമ്പു ഗ്രില്ല് സ്ഥാപിച്ചിരുന്നു. ചുവരും ഇരുമ്പു ഗ്രില്ലും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയിട്ടുള്ളത്. ആത്മിക ജ്വല്ലറിയില്‍ നിന്നു നാലരക്കിലോയും അന്ന ജ്വല്ലറിയില്‍ നിന്ന് ഒരുകിലോ വെള്ളിയാഭരണങ്ങളുമാണ് കവര്‍ന്നത്.
ആത്മികയിലെ സ്‌ട്രോങ്‌റൂം തകര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല. ആത്മിക ജ്വല്ലറിയില്‍ നിന്നു രണ്ടു കടകള്‍ക്കപ്പുറമാണ് അന്ന ജ്വല്ലറി. സമീപത്തുള്ള പ്രവര്‍ത്തനം നിലച്ച ഓട്ടുകമ്പനിയുടെ കോം പൗണ്ടില്‍ നിന്നാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടപ്പാക്കിയതെന്നാണു വിലയിരുത്തല്‍. രണ്ടു ജ്വല്ലറികളുടെയും പിറകുവശം ഓട്ടുകമ്പനിക്ക് അഭിമുഖമായാണു നിലകൊള്ളുന്നത്. പ്രഫഷനല്‍ സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണു സൂചന.
എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. ഇരു ജ്വല്ലറികള്‍ക്കും വാച്ച്മാന്‍മാരില്ല. മുന്‍വശങ്ങളില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കള്‍ ചുവര്‍ കുത്തിത്തുരന്നാണ് അകത്തു കയറിയിട്ടുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss