|    Apr 25 Wed, 2018 4:41 am
FLASH NEWS
Home   >  Sports  >  Football  >  

ഒറ്റ ഗോളില്‍ കൊല്‍ക്കത്ത നേടി

Published : 12th January 2018 | Posted By: vishnu vis

ഗുവാഹത്തി: ഐഎസ് എലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ തട്ടകത്തില്‍ അവരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി 73ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ മുന്നേറ്റ താരം സെകിന്‍ഹയാണ് വിജയഗോള്‍ നേടിയത്. ജയത്തോടെ കൊല്‍ക്കത്ത 12 പോയിന്റുമായി ആറാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഏഴ് പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു. കൊല്‍ക്കത്തയെ ഇസ്രയേല്‍ കോച്ച് അവ്‌റം ഗ്രാന്‍ഡ് 4-2-3-1 എന്ന ശൈലിയില്‍ വിന്യസിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഇംഗ്ലീഷ് കോച്ച് ഡാനിലോയെ കുന്തമുനയാക്കി അതേ ശൈലിയിലാണ താരങ്ങളെ കളത്തിലിറക്കിയത്. മല്‍സരത്തില്‍ 60 ശതമാനവും പന്ത് തങ്ങളുടെ വരുതിയിലാക്കിയാണ് കൊല്‍കത്ത കളി മെനഞ്ഞത്. 40 ശതമാനം സമയത്ത് നോര്‍ത്ത് ഈസ്റ്റും പന്തടക്കിവച്ചു.പന്തടക്കം മുതലാക്കിയ കൊല്‍ക്കത്ത  11 ഗോള്‍ ശ്രമങ്ങള്‍ നടത്തിയപ്പോള്‍ വെറും അഞ്ച് ഗോള്‍ ശ്രമത്തിലൂടെയാണ് നോര്‍ത്ത് ഈസ്റ്റിന്് കൊല്‍ക്കത്തന്‍ പ്രതിരോധനിരയെ വിറപ്പിക്കാനായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss