|    Jan 16 Mon, 2017 4:44 pm

ഒറ്റ ഇന്ത്യ ഒറ്റ തിരഞ്ഞെടുപ്പ്;മോദിക്ക് പിന്തുണയുമായി രാഷ്ട്രപതി

Published : 6th September 2016 | Posted By: mi.ptk

pranab-mukherjee

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒറ്റ ഇന്ത്യ ഒറ്റ തിരഞ്ഞെടുപ്പ് എന്ന അഭിപ്രായത്തിന് പിന്തുണയുമായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഒരു വിദ്യാലയത്തില്‍ ക്ലാസെടുക്കവെയാണ് രാജ്യത്തെ തദ്ദേശ-നിയമസഭ-പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്ന മോദിയുടെ ആശയത്തെ രാഷ്ട്രപതി പിന്തുണച്ചത്.
തിരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുന്നതിനുള്ള ആലോചനകള്‍ കമ്മീഷന്‍ നടത്തുന്നുണ്ട്. ഇത് നല്ലതുതന്നെയാണ് എന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് ജനങ്ങളും പെരുമാറ്റച്ചട്ടങ്ങള്‍ മാറ്റുന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ബിജെപി യോഗത്തിലാണ് തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിനെകുറിച്ച് നരേന്ദ്ര മോദി പറഞ്ഞത്. ഇടക്കിടെ വരുന്ന തിരഞ്ഞെടുപ്പുകള്‍ മൂലമുണ്ടാകുന്ന സമയനഷ്ടവും ഭരണസ്തംഭനവും പണച്ചിലവും കണക്കിലെടുത്താണ് ഇത്തരമൊരു ആശയം മുന്നോട്ട് വെക്കുന്നതെന്നായിരുന്നു മോദി പറഞ്ഞത്.
ഒറ്റ തിരഞ്ഞെടുപ്പ് എന്ന നിര്‍ദേശത്തെ തിരഞ്ഞെടുപ്പ് കമ്മീഷനും അനുകൂലിക്കുന്നുണ്ടെങ്കിലും എത്രത്തോളം പ്രായോഗികമാവുമെന്നതില്‍ ആശങ്കയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 560 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക