|    Dec 11 Tue, 2018 2:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഒറ്റപ്പെട്ട ദുരിതബാധിതര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ നിര്‍ദേശം

Published : 19th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍പ്പെട്ട ദുരിതബാധിതര്‍ക്ക് സഹായമൊരുക്കാന്‍ ഇതര വകുപ്പുകളുടെ പ്രവര്‍ത്തനത്തോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മന്ത്രി എ സി മൊയ്തീന്റെ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ നഗരസഭകള്‍ക്കും ഗ്രാമപ്പഞ്ചായത്തുകള്‍ക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കുമാണ് മന്ത്രി ഉത്തരവ് നല്‍കിയത്.
പ്രളയബാധിതര്‍ക്ക് ഭക്ഷണസാധനങ്ങളും കുപ്പിവെള്ളമുള്‍പ്പെടെയുള്ളവ ശേഖരിച്ച് ക്യാംപില്‍ എത്തിപ്പെടാന്‍ സാധിക്കാത്തവര്‍ക്ക് വിതരണം ചെയ്യാനും അതോടൊപ്പം തന്നെ ക്യാംപിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍, മരുന്ന് എന്നിവ സംഭരിച്ച് നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളപ്പൊക്കം നിയന്ത്രണവിധേയമായതിനു ശേഷമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സന്നദ്ധ-സാമൂഹിക സംഘടനകളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ യുവജന-വിദ്യാര്‍ഥി സംഘടനകളുടെയും സേവനം ഉപയോഗപ്പെടുത്തണമെന്നും വകുപ്പിനു നല്‍കിയ ഉത്തരവിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ മന്ത്രി കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss