|    Sep 25 Tue, 2018 2:38 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒറ്റപ്പെട്ട കുട്ടികളെ സംരക്ഷണ സ്ഥാപനങ്ങളിലേയ്ക്ക് മാറ്റണം

Published : 19th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രകൃതി ദുരന്തത്തിനിരയായതും മാതാപിതാക്കള്‍ ഒപ്പമില്ലാത്തതുമായ കുട്ടികളെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ശിശു സംരക്ഷണ സ്ഥാപനങ്ങളിലേക്കു മാറ്റേണ്ടതാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍, ജില്ലാ ശിശുസംരക്ഷണ യൂനിറ്റ്, ജുവനൈല്‍ പോലിസ് യൂനിറ്റ്, ചൈല്‍ഡ്‌ലൈന്‍ തുടങ്ങി ബന്ധപ്പെട്ടവര്‍ ഇത്തരം കുട്ടികളുടെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തി നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇതിനായി സംസ്ഥാനതലത്തില്‍ വിവിധ ക്യാംപുകളില്‍ കഴിയുന്ന എല്ലാ കുട്ടികളുടെയും വിവരശേഖരണം നടത്തി ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ സൂക്ഷിക്കേണ്ടതാണ്.
വനിത-ശിശുവികസന വകുപ്പിനു കീഴില്‍ എംപാനല്‍ ചെയ്തിട്ടുള്ള കൗണ്‍സലര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ ഇതിനായി ഉപയോഗിക്കാം. പ്രകൃതിദുരന്തത്തിനിരയായ കുട്ടികളും ശ്രദ്ധയും പരിരക്ഷയും ആവശ്യമുള്ളവരാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss