|    Dec 17 Sun, 2017 8:05 am
FLASH NEWS
Home   >  Kerala   >  

ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published : 13th October 2016 | Posted By: frfrlnz

vettetu
പാലക്കാട്: ഒറ്റപ്പാലത്ത്  ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു  ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു . രണ്ടു പേര്‍ക്ക് ഇരുമ്പു ദണ്ഡു കൊണ്ട് തലയ്ക്കടിയേറ്റു. ഒറ്റപ്പാലം കണ്ണിയമ്പുറം പനമണ്ണ ആല്‍ത്തറ തെരുവില്‍ കിരണ്‍ (18 ) , ശിവരാജ് (19) , സുജിത്ത് (24) എന്നിവര്‍ക്കാണ് വെട്ടേറ്റത് . കൂടെയുണ്ടായിരുന്ന ജിഷ്ണു (16) ,കാര്‍ത്തികേയന്‍ (24) എന്നിവര്‍ക്ക് തലക്ക് ദണ്ഡു കൊണ്ടുള്ള അടിയേറ്റ് പരിക്കു പറ്റിയിട്ടുണ്ട്. കിരണിന്റെ കൈയ്ക്കും കാലിനും  വെട്ടേറ്റിട്ടുണ്ട് . ശിവരാജന്റെ തലക്കാണ് വെട്ടുള്ളത് . പരിക്കേറ്റവരെ കണ്ണിയമ്പുറത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ് .

ഹര്‍ത്താലിനോട് അനുബന്ധിച്ച് രാവിലെ സംഘപരിവാര്‍ സംഘടനകള്‍ ഒറ്റപ്പാലത്ത് നടത്തിയ പ്രകടനത്തിനിടെ സി പി എമ്മിന്റെ ബാനറുകളും പരസ്യബോര്‍ഡുകളും തകര്‍ത്തിരുന്നു .  ഉച്ചക്കും  സി പി ഐ എമ്മിന്റെ പ്രചരണ ബോര്‍ഡുകള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നശിപ്പിക്കാന്‍ ശ്രമിച്ചത് തടയാന്‍ ചെന്നപ്പോഴാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss