|    Jul 23 Mon, 2018 1:09 pm
FLASH NEWS

ഒറ്റപ്പാലം ബസ്സ് സ്റ്റാന്റിന്റെ ശോച്യാവസ്ഥ ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published : 26th September 2017 | Posted By: fsq

 

പാലക്കാട്: ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്റിന്റെ ശോച്യാവസ്ഥക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് നഗരസഭാ സെക്രട്ടറിക്ക് നോട്ടീസയച്ചു. നഗരസഭാ സെക്രട്ടറി മൂന്നാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. കേസ് നവംബര്‍ 16ന് പരിഗണിക്കും. മുതിര്‍ന്നവരും സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ഥികളും ബസ്സ്റ്റാന്റില്‍ അനുഭവിക്കുന്നത് ഗുരുതരമായ മനുഷ്യാവാകാശ പ്രശ്‌നങ്ങളാണെന്ന് അഡ്വ.ആര്‍ പി ശ്രീനിവാസന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. തലനാരിഴ വ്യത്യാസത്തിനാണ് അപകടങ്ങള്‍ ഒഴിവാകുന്നത്. തിങ്ങിനിറഞ്ഞ സ്വകാര്യ ബസ്സുകള്‍ അലക്ഷ്യമായാണ് സ്റ്റാന്റിനുള്ളില്‍ സഞ്ചരിക്കുന്നത്. സ്റ്റാന്റിനകം പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. പരിസരം വൃത്തിഹീനവുമാണ്. യാത്രകാര്‍ക്ക് സ്റ്റാന്റിനുള്ളിലേക്ക് സുരക്ഷിതമായി പ്രവേശിക്കാന്‍ വാതിലില്ല. സ്റ്റാന്റിനുള്ളില്‍ കുടിവെള്ളമോ ശുചിമുറിയോ ഇല്ല. യാത്രകാര്‍ക്ക് സുരക്ഷിതമായി സ്റ്റാന്റില്‍ പ്രവേശിക്കാനും പുറത്തുപോകാനും സുരക്ഷിതമായ വഴിയൊരുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഇന്നു രാവിലെ 11ന് പാലക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss