|    Jan 16 Mon, 2017 4:34 pm

ഒറ്റപ്പാലം ബസ്സ്റ്റാന്‍ഡ് വിപുലീകരണം: കൗണ്‍സില്‍ യോഗത്തില്‍ ബഹളം

Published : 3rd October 2015 | Posted By: G.A.G

ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാന്‍ഡ്‌വിപുലീകരണവുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. നഗരസഭ ബസ് സ്റ്റാന്‍ഡ് വിപുലീകരണത്തിന് കെ.യു. ആര്‍.ഡി.എഫ്.സി അനുവദിച്ച വായ്പ തുകയും നഗരസഭ അക്കൗണ്ടിലുള്ള തുകയും തമ്മില്‍ ഉള്ള വൈരുധ്യത്തെ ചൊല്ലിയും വായ്പ തിരിച്ചടവിലേക്ക് വീണ്ടും വായ്പയെടുക്കുന്നതിനെ ചൊല്ലിയുമാണ് ബഹളമുണ്ടായത്. കെ.യു.ആര്‍.ഡി.എഫ്.സി വായ്പ സംഖ്യയായി 12,83 ,40, 000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ നഗരസഭക്ക് 11,14,33,675 രൂപയാണ് ലഭിച്ചിരിക്കുന്നത്.

അതേ സമയം അക്കൗണ്ടില്‍ ഉള്ളത് 106034877 രൂപയുമാണ്. ഇതില്‍ ബാക്കി വരുന്ന 539878 രൂപയെ ചൊല്ലിയാണ് ബഹളമുണ്ടായത്. ഈ തുക എന്തിന് വേണ്ടി വിനിയോഗിച്ചു എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ തുകയെ ചൊല്ലിയുള്ള അവ്യക്തത നീക്കാന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി സുബൈദക്കോ, ധനകാര്യ സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ വൈസ് ചെയര്‍മാന്‍ സി ശ്രീകുമാരനോ ഉദ്യോഗസ്ഥര്‍ക്കോ സാധിച്ചില്ല. ബാങ്കുമായി ബന്ധപ്പെട്ട് തുകയിലെ വൈരുധ്യം കണ്ടെത്തുമെന്ന് വൈസ് ചെയര്‍മാന്‍ സി ശ്രീകുമാരന്‍ അറിയിച്ചു. ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിനായി കെ.യു.ആര്‍.ഡി.എഫ്. സി യില്‍ നിന്ന് വായ്പയെടുത്ത തുകയിലേക്കുള്ള തിരിച്ചടവിനായി വീണ്ടും ഇതേ സ്ഥാപനത്തില്‍ നിന്ന് തന്നെ വേറെ വായ്പ എടുക്കുന്നതിനെ സംബന്ധിച്ച അജണ്ടയെ ചൊല്ലിയും ബഹളമുണ്ടായി. 2,92,71,491 രൂപയാണ് കെ.യു.ആര്‍.ഡി.എഫ്. സിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭക്ക് അനുവദിക്കാമെന്നേറ്റിരുന്നത്.

നിര്‍മാണ പ്രവൃത്തികളുടെ വ്യക്തമായ വിവരങ്ങള്‍ നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനും വ്യക്തമായ മറുപടി നല്‍കാന്‍ ഭരണപക്ഷത്തിനായില്ല. ഇതിനെ തുടര്‍ന്ന് അജണ്ട മാറ്റി വെക്കുകയായിരുന്നു. നഗരസഭയിലെ കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഫയല്‍ അദാലത്ത് നടത്തണമെന്ന ഉത്തരവ് കൗണ്‍സിലര്‍മാരെ യഥാസമയം അറിയിച്ചില്ലെന്നും ആരോപണമുയര്‍ന്നു.എന്നാല്‍ പരാതികള്‍ ഒന്നും ലഭിക്കാത്തതിനാലാണ് അദാലത്ത് നടത്താതിരുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചു. എന്നാല്‍ റവന്യൂ വിഭാഗത്തില്‍ മാത്രം നൂറ് കണക്കിന് ഫയലുകളാണ് കെട്ടികിടക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു. അദാലത്ത് വീണ്ടും നടത്താ ന്‍ പറ്റുമോയെന്നുള്ള സാധുത ആരായുമെന്ന് ചെയര്‍പേഴ്‌സ ണ്‍ പറഞ്ഞു.ജൈവ പച്ചക്കറി വിളവെടുപ്പ്കൊല്ലങ്കോട്: പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം മുതലമട കൃഷിഭവനു കീഴില്‍ വരുന്ന പള്ളം എം.എ.എല്‍.പി. സ്‌കൂളിലെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൊല്ലങ്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇ എം ബാബു നിര്‍വഹിച്ചു. മുളക്, പയര്‍, വെണ്ട, വഴുതിന, മത്തന്‍ എന്നിവയാണ് കൃഷി ചെയ്തിരുന്നത്. പ്രസ്തുത പരിപാടിയില്‍ പ്രധാന അധ്യാപിക ലീല, കൃഷിഓഫിസര്‍ പി സിന്ധുദേവി, കൃഷി അസിസ്റ്റന്റ്മാരായ ആര്‍ ഗീതാകുമാരി, വി എം സജല പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക