|    Apr 29 Sat, 2017 1:21 am
FLASH NEWS

ഒറ്റപ്പാലം നഗരസഭ ബസ്സ്റ്റാന്റ് നിര്‍മാണം ഒച്ചിഴയും വേഗതയില്‍

Published : 23rd November 2016 | Posted By: SMR

ഒറ്റപ്പാലം:വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട്  ആരംഭിച്ച ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഒച്ചിഴയും വേഗതയില്‍. പതിനൊന്നു വര്‍ഷം മുന്‍പു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ടാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താത്ത സ്ഥിതിയാണുള്ളത്.  നാലു കോടിയായിരുന്നു നിര്‍മാണത്തിന്റെ എസ്റ്റിമേറ്റ് തുക. അഞ്ചു വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം, തറക്കല്ലിടല്‍ ചടങ്ങ് കേമമാക്കി എന്നല്ലാതെ ഇടതു സര്‍ക്കാര്‍ ഭരണകാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല.   2010ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നശേഷം അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ജോലികള്‍ നീണ്ടു പോയ സാഹചര്യത്തില്‍ എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിച്ചു 14 കോടി 95 ലക്ഷമാക്കി. ഇന സംഖ്യ നഗരസഭയക്ക് ഒറ്റക്ക് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കേരളാ അര്‍ബന്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൈനാന്‍സ് കോര്‍പറേഷനില്‍ നിന്നും കടം എടുക്കാന്‍  നഗരസഭ തീരുമാനിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഏകദേശ പണികള്‍ മാത്രമാണ് ഇപ്പോഴും പൂര്‍ത്തിയായിട്ടുള്ളത്. ബസ് സ്റ്റാന്‍ഡ് യാര്‍ഡിന്റെ പണികളും ഷീറ്റ് മേയല്‍, യാത്രക്കാരുടെ ഇരിപ്പിടം, ടൈല്‍സ് പതിക്കല്‍,മണ്ണിട്ട് നികത്തല്‍ തുടങ്ങി നിരവധി പ്രവത്തികള്‍ ആരംഭിച്ചിട്ടില്ല. ബസ് സ്റ്റാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാകണമെങ്കില്‍ 2010  ലെ എസ്റ്റിമേറ്റ് തുകയേക്കാള്‍ 5 കോടി രുപ കൂടി അധികം വേണ്ടിവരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നഗരസഭ ഭരണസമിതികളും എന്‍ജിനീയറിങ് വിഭാഗവും വേണ്ടത്ര സജീവമാവാത്തതിനാലാണ് പദ്ധതി ഇത്രയും നീളാനും.കോടികള്‍ അനാവശ്യമായി പാഴാക്കാനും കാരണമായത്. 2016ല്‍ പണികള്‍ പൂര്‍ത്തിയാക്കുമെന്ന് നഗരസഭ അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കരാറുകാര്‍ക്ക് നല്‍കാനുളള കുടിശ്ശിക ഇപ്പോഴും നല്‍കിയിട്ടില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day