|    Oct 15 Mon, 2018 7:59 pm
FLASH NEWS

ഒറ്റപ്പാലം നഗരത്തില്‍ ഡിവൈഎഫ്‌ഐ -യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം

Published : 27th September 2017 | Posted By: fsq

 

പാലക്കാട്: ഒറ്റപ്പാലം നഗരത്തില്‍ ഡിവൈഎഫ്‌ഐയും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇരുവിഭാഗത്തിലെയും ആറുപേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് പോലിസ് പറഞ്ഞു. ഇന്നലെയായിരുന്നു സംഭവം. കുളപ്പുള്ളി പോളിടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ-കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഇതിലൊരാള്‍ ഇന്നലെ ഒറ്റപ്പാലത്തെത്തിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് ചോദ്യംചെയ്‌തെന്നും അക്രമിക്കാന്‍ ശ്രമിച്ചെന്നും യൂത്ത്‌കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതിനിടെ യൂത്ത്‌കോണ്‍ഗ്രസും  സംഘടിച്ചെത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഒറ്റപ്പാലം സിഐയും എസ്‌ഐയും സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. ഇതിനിടെ എഎസ്‌ഐ  സേതുമാധവനും പരിക്കേറ്റു. സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് ഒറ്റപ്പാലം നഗരസഭ പരിധിയില്‍ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനംചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss