|    Apr 23 Sun, 2017 11:05 am
FLASH NEWS

ഒറ്റത്തെങ്ങില്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Published : 12th November 2016 | Posted By: SMR

ചാവക്കാട്: ദേശീയ പാത 17 ഒരുമനയൂര്‍ ഒറ്റത്തെങ്ങ് ഓവുപാലത്തിനടുത്ത് കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രികരായ മാട്ടുമ്മല്‍ സ്വദേശി ശഫീദ്, ഷഫീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് അപകടം. ചാവക്കാട് നിന്ന് ചേറ്റുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ പാലത്തിനു മുകളില്‍ വച്ച് മറ്റൊരു വാഹനത്തെ മാറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ ചാവക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സില്‍ ഇടിക്കുകയായിരുന്നു. കാര്‍ യാത്രികരായിരുന്ന യുവാക്കളെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിദഗ്ദ്ധ ചികില്‍സക്കായി തൃശൂരിലേക്ക് കൊണ്ടുപോയി. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപക്ടത്തെതുടര്‍ന്നു ചേറ്റുവ-ചാവക്കാട് റൂട്ടില്‍ വാഹന ഗതാഗതം മണിക്കൂറുകളോളം നിലച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day