ഒറ്റക്കുട്ടി നയം ലംഘിച്ച ചൈനീസ്ദമ്പതികള്ക്ക് വന്‍പിഴ
Published : 10th October 2015 | Posted By: TK
ബെയ്ജിങ്: കുടുംബാസൂത്രണ നിയമം ലംഘിച്ച കുടുംബത്തിനു ചൈനയില്‍ വന്‍തുക പിഴ ചുമത്തി. ഏഴു കുട്ടികളുള്ള ബെയ്ജിങിലെ തോങ്ഷു ജില്ലയിലെ ദമ്പതികള്‍ക്കാണ് 7,00,000 യുവാന്‍ (1.10 ലക്ഷം ഡോളര്‍) പിഴ ചുമത്തിയത്. ഇവര്‍ക്ക് മൂന്ന് ആണ്‍കുട്ടികളും നാലു പെണ്‍കുട്ടികളുമാണുള്ളത്.
മൂന്നു ദശാബ്ദത്തോളമായി തുടരുന്ന ഒറ്റക്കുട്ടി നയം കര്‍ശനമാക്കിയ ചൈന 2012 മുതല്‍ വാര്‍ഷിക വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുന്നത്.രാജ്യത്ത് കുടുംബാസൂത്രണ പരിപാടി ഔദ്യോഗികമായി ആരംഭിച്ചത് 1970കളിലായിരുന്നെങ്കിലും 1960കളില്‍ തന്നെ ഇതു നടപ്പാക്കിയിരുന്നു. കുടുംബാസൂത്രണ നയത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നു ദശാബ്ദത്തിനിടെ അഞ്ചു ലക്ഷത്തോളം ജനനങ്ങള്‍ തടഞ്ഞെന്നാണു കണക്ക്.
ഒറ്റക്കുട്ടി നയെത്തത്തുടര്ന്ന് 40 കോടി ജനനങ്ങള്‍ തടയാനായെന്നും ഇതു വികസനത്തിന് സഹായിച്ചെന്നുമാണ് ചൈനയുടെ അവകാശവാദം.അതേസമയം, ഒറ്റക്കുട്ടി കുടുംബങ്ങളില്‍ ജനിച്ച ദമ്പതികള്‍ക്ക് ഇപ്പോള്‍ രണ്ടാമതൊരു കുട്ടി കൂടി അനുവദിക്കുന്നുണ്ട്. വൃദ്ധരുടെ ജനസംഖ്യ വര്‍ധിക്കുന്നതിനൊപ്പം രാജ്യത്ത് തൊഴില്‍ ചെയ്യാനാവുന്ന യുവാക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നെന്ന ആശങ്കയാണ് ഒറ്റക്കുട്ടി നയത്തില്‍ മാറ്റമാവാമെന്ന ചിന്തയിലേക്ക് എത്തിച്ചത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.