|    Mar 29 Wed, 2017 3:26 am
FLASH NEWS

ഒറ്റക്കണ്ണന്‍ രാജാവ്

Published : 18th April 2016 | Posted By: SMR

അന്ധരുടെ നാട്ടിലെ ഒറ്റക്കണ്ണന്‍ രാജാവിനെപ്പോലെയാണ് തളര്‍ന്നുകിടക്കുന്ന ആഗോള സാമ്പത്തികമേഖലയില്‍ പ്രതീക്ഷയുടെ മുനമ്പായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ അവസ്ഥയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ന്യൂയോര്‍ക്കില്‍ അന്താരാഷ്ട്ര നാണയനിധിയുടെ സമ്മേളനത്തിനു ചെന്ന ഗവര്‍ണര്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ സത്യസന്ധമായ ചിത്രമാണ് വാള്‍സ്ട്രീറ്റ് ജേണലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഇന്ത്യയുടെ തിളങ്ങുന്ന പ്രതിച്ഛായ സംബന്ധിച്ച അവകാശവാദങ്ങള്‍ അതിശയോക്തി മാത്രമാണെന്നാണ് ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ രഘുറാം രാജന്‍ തുറന്നുപറഞ്ഞ വസ്തുത.
ഇന്ത്യക്കു നേട്ടമുണ്ടെന്ന കാര്യം അദ്ദേഹം നിഷേധിക്കുന്നില്ല. സാമ്പത്തികവളര്‍ച്ച മോശമല്ല. വിലക്കയറ്റം വലിയതോതില്‍ പിടിച്ചുനിര്‍ത്താനും കഴിഞ്ഞു. വരുംവര്‍ഷകാലത്ത് നല്ല മഴ കിട്ടുമെന്ന പ്രതീക്ഷ ശരിയായാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടും. പലിശനിരക്കില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും സാധിക്കും.
ചുരുക്കത്തില്‍ ഡല്‍ഹിയില്‍ വാഴുന്ന ഭരണാധികാരികളേക്കാള്‍ മഴയുടെ അധിപനായ വരുണഭഗവാനിലാണ് തനിക്കു പ്രതീക്ഷയെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day