|    Aug 19 Sat, 2017 11:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒറാങുട്ടാന്‍ ഷാന്റക് ഓര്‍മയായി

Published : 11th August 2017 | Posted By: fsq

 

അറ്റ്‌ലാന്റ: ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തി ലോകത്തെ വിസ്മയിപ്പിച്ച ഒറാങുട്ടാന്‍ ഷാന്റക് ഓര്‍മയായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അറ്റ്‌ലാന്റ മൃഗശാലയിലായിരുന്നു അന്ത്യം. 39 വയസ്സായിരുന്നു. ആംഗ്യഭാഷ പഠിച്ചും മനുഷ്യരോട് ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തിയുമായിരുന്നു ഷാ ന്റക് ലോകപ്രശസ്തനായത്. വടക്കന്‍ അമേരിക്കയിലെ മൃഗശാലയിലെ ഏറ്റവും പ്രായംകൂടിയ ഒറാങുട്ടാനായിരുന്നു ഷാന്റക്.  1978ല്‍ ജോര്‍ജിയയിലെ യെ ര്‍ക്‌സ് റീജ്യനല്‍ പ്രിമേറ്റ് റിസേ ര്‍ച്ച് സെന്ററിലായിരുന്നു ജനനം. പിന്നീട് അറ്റ്‌ലാന്റയിലെ മൃഗശാലയിലേക്കു മാറ്റി. യൂനിവേഴ്‌സിറ്റി ഓഫ് ടെന്നിസിയിലെ നരവംശശാസ്ത്രജ്ഞയാ യ ഡോ. ലിന്‍ മൈല്‍സാണ് ഷാന്റകിന് ഒമ്പതുമാസം പ്രായമായപ്പോള്‍ ആംഗ്യഭാഷ പഠിപ്പിക്കാന്‍ തുടങ്ങിയത്. ഒമ്പതുവയസ്സുവരെ ഇവര്‍ക്കൊപ്പമായിരുന്നു ജീവിച്ചത്. മൃഗശാലയിലെ ജീവനക്കാരോട് ആംഗ്യഭാഷയിലായിരുന്നു ആശയവിനിമയം. 2014ല്‍ ഷാന്റക്കിനെക്കുറിച്ചു പുറത്തിറങ്ങിയ ‘ദി ഏപ് വെന്റ് ടു കോളജ്’ എന്ന ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക