|    Jan 23 Mon, 2017 10:11 am
FLASH NEWS

ഒരേ ബൂത്തില്‍ വോട്ട് ചെയ്ത രണ്ട് എംഎല്‍എമാര്‍ക്കും ജയം

Published : 20th May 2016 | Posted By: SMR

കൊടുവള്ളി: ജിഎംഎല്‍പി സ്‌കൂളിലെ 69ാം നമ്പര്‍ ബൂത്തില്‍ ഒരേ സമയം വോട്ട് ചെയ്ത രണ്ട് സ്ഥാനാര്‍ഥികള്‍ക്കും ജയം. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥികളായി കൊടുവള്ളിയില്‍ നിന്നും കന്നി മത്സരത്തില്‍ വിജയം വരിച്ച കാരാട്ട് റസാഖും കുന്ദമംഗലത്ത് രണ്ടാം തവണയും വിജയം വരിച്ച പി ടി എ റഹീമുമാണ് അവര്‍. ഇരുവരും അവരുടെ പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തീകരിച്ചതും ഈ വിദ്യാലയത്തില്‍ തന്നെ. കൊടുവള്ളി സ്വദേശികളായ റഹീമും കാരാട്ട് റസാഖും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. ദീര്‍ഘകാലം ലീഗില്‍ പ്രവര്‍ത്തിച്ച ഇരുവരും പാര്‍ട്ടി വിട്ട് ഇടതു പക്ഷത്ത് ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥകളായി മത്സരിച്ചാണ് വിജയിച്ചതെന്നതും ശ്രദ്ധേയമാണ്. വരുന്ന നിയമസഭയില്‍ കൊടുവള്ളിക്ക് രണ്ട് എംഎല്‍എമാരെ സ്വന്തമാക്കാന്‍ കഴിഞ്ഞിരിക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക