|    Oct 20 Fri, 2017 1:54 am
Home   >  Todays Paper  >  page 7  >  

ഒരേ നോട്ട് വ്യത്യസ്ത രൂപത്തില്‍ ; രണ്ടാം ദിവസവും സഭതടസ്സപ്പെട്ടു

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പുതിയ 500, 2000 രൂപയുടെ കറന്‍സികള്‍ വ്യത്യസ്ത രൂപങ്ങളില്‍ പ്രിന്റ് ചെയ്തതിനെതിരേയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യസഭാ നടപടികള്‍ തടസ്സപ്പെട്ടു. ഉച്ചയ്ക്കു ശേഷം സഭാ ചട്ടം 267 പ്രകാരം കപില്‍ സിബലാണ് നോട്ട് വിഷയം ഇന്നലെ സഭയില്‍ ഉയര്‍ത്തിയത്. സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യം അധ്യക്ഷന്‍ തള്ളിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. സമാനമായ കറന്‍സികള്‍ വിവിധ വലിപ്പത്തില്‍ എങ്ങനെയാണ് അച്ചടിക്കാന്‍ സാധിക്കുകയെന്ന് ദിഗ്‌വിജയ് സിങ് ചോദിച്ചു. ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും  ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ ബില്ലുകള്‍ പാസാക്കാനാവില്ലെന്നും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വരെ ഇതിനായി കാത്തിരിക്കാനാവില്ലെന്നും  ആനന്ദ് ശര്‍മ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക