|    Oct 19 Thu, 2017 5:51 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഒരേ നോട്ട് രണ്ടു രൂപത്തില്‍; നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷം

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി:  500, 2000 രൂപാ നോട്ടുകള്‍ രണ്ടു വ്യത്യസ്ത രൂപത്തില്‍ അച്ചടിച്ചതിനെതിരേ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഒരേ നോട്ട് രണ്ടു ഡിസൈനില്‍ രണ്ടു വലുപ്പത്തില്‍ അച്ചടിച്ചത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസ്സിലെ കപില്‍ സിബലാണ് വിഷയം ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ ഉന്നയിച്ചത്. രണ്ടു രൂപത്തിലും ഡിസൈനിലും പുറത്തിറക്കിയ നോട്ടുകളുടെ കോപ്പികള്‍ സിബല്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടി. ഇതില്‍ ഒന്ന് ഭരണകക്ഷിയായ ബിജെപിക്കും രണ്ടാമത്തേത് മറ്റുള്ളവര്‍ക്കും വേണ്ടി ഇറക്കിയതാണോ എന്നായിരുന്നു സിബലിന്റെ പരിഹാസം. കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചത് എന്തിനാണെന്നു കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാരിന് അഞ്ചു മിനിറ്റ് പോലും അധികാരത്തിലിരിക്കാന്‍ അവകാശമില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു.മുതിര്‍ന്ന ജെഡിയു നേതാവ് ശരത് യാദവ്, തൃണമൂല്‍ അംഗം ഡെറെക് ഒബ്രിയന്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ വ്യത്യസ്ത രൂപത്തില്‍ അച്ചടിച്ച 500 രൂപാ നോട്ടുകള്‍ സഭയില്‍ ഉയര്‍ത്തിക്കാട്ടി. കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ നാലു തവണ നിര്‍ത്തിവച്ചു. അതേസമയം, ചര്‍ച്ചയ്ക്കായി നോട്ടീസ് നല്‍കാതെ നിസ്സാര വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം ശൂന്യവേള തടസ്സപ്പെടുത്തുകയാണെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. വിഷയം  ശ്രദ്ധക്ഷണിക്കലായി ഉയര്‍ത്താനാവില്ലെന്നും മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കണമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക