|    Oct 17 Wed, 2018 3:07 pm
FLASH NEWS

ഒരേക്കര്‍ ഭൂമി മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയ സംഭവം : നഗരസഭാ സെക്രട്ടറിക്ക് സസ്‌പെന്‍ഷന് സാധ്യത

Published : 9th September 2017 | Posted By: fsq

 

പൊന്നാനി: നഞ്ചഭൂമിയില്‍ മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയ സംഭവത്തില്‍ വിവാദം കെട്ടടങ്ങുന്നില്ല.ഒരേക്കര്‍ഭൂമി മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയ നഗരസഭ സെക്രട്ടറി മനോജിനെ അടുത്ത ദിവസം സസ്‌പെന്റ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മേലുദ്യോഗസ്ഥരില്‍ കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷാ നടപടി.സെക്രട്ടറിക്ക് ഗുരുതരമായ പിഴവാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത് .അബദ്ധം പിണഞ്ഞതാണെന്നും തെറ്റു മനസിലായപ്പോള്‍ നല്‍കിയ അനുമതി റദ്ദ് ചെയ്തിട്ടുണ്ടെന്നുമാണ് സെക്രട്ടറി നല്‍കിയ വിശദീകരണം അതേ സമയം പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി വിവാദ ഭൂമി സന്ദര്‍ശിച്ചു. കൃഷിഭൂമി സംരക്ഷിക്കുന്നതിന് വേണ്ടി ഇടതു സര്‍ക്കാര്‍ പ്രത്യേകനയങ്ങള്‍ രൂപീകരിച്ച് മുന്നോട്ടു പോകുന്നതിനിടെ ഒരേക്കറോളം വരുന്ന നഞ്ചഭൂമി മണ്ണിട്ട് നികത്താന്‍ നോട്ടീസ് നല്‍കിയ പൊന്നാനി നഗരസഭാ സെക്രട്ടറിയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കൊതുകു നശീകരണത്തിന് വേണ്ടി ഭൂമി മണ്ണിട്ട് നികത്താന്‍ സെക്രട്ടറി അനുമതി നല്‍കിയത് ഭൂമാഫിയയെ സഹായിക്കാനാണെന്നാണ് പ്രതിപക്ഷവും, ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയും ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായി സെന്റിന് ഒരു ലക്ഷം വെച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടതായും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. എന്നാല്‍ നോട്ടീസ് നല്‍കിയ സംഭവത്തില്‍ തെറ്റ് പറ്റിയെന്നും, പിന്നീട് ഇത് തിരുത്തിയുമെന്നാണ് സെക്രട്ടറിയുടെയും, ഭരണ സമിതിയുടെയും വാദം. സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കുന്നതു വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷവും, സിപിഐ.യും .ഇതിന്റെ ഭാഗമായാണ് വിവാദ ഭൂമിയില്‍ സിപിഐ.പ്രവര്‍ത്തകര്‍ കൊടിനാട്ടിയത്.ഇതിനിടെ കേരളം നിലനില്‍ക്കാന്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി നടത്തുന്ന പശ്ചിമ ഘട്ട രക്ഷായാത്ര പൊന്നാനിയിലെത്തിയപ്പോള്‍ ഈ വിഷയം പരിസ്ഥിതി പ്രവര്‍ത്തകരെ അറിയിക്കുകയും, തുടര്‍ന്ന് സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. വിഷയത്തില്‍ ഗുരുതര ക്രമക്കേടാണ് നടന്നതെന്നും, നോട്ടീസ് നല്‍കിയ സെക്രട്ടറിക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ വേണ്ടി താന്‍ രംഗത്തിറങ്ങുമെന്നും അഡ്വ.പി എ പൗരന്‍ പറഞ്ഞു. ഇതോടെ പൊന്നാനിയിലെ വിവാദ ഭൂമി നികത്തല്‍ വിഷയം വലിയ ചര്‍ച്ചക്ക് കാരണമാവുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss