|    Jul 17 Tue, 2018 12:07 am
FLASH NEWS

ഒരു വര്‍ഷത്തിനിപ്പുറം അന്‍വാര്‍ശേരിയില്‍ വീണ്ടും മഅ്ദനി

Published : 7th August 2017 | Posted By: fsq

 

കൊല്ലം: ഒരു വര്‍ഷത്തിനിപ്പുറം അന്‍വാര്‍ശേരിയിലെത്തിയ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഗംഭീര സ്വീകരണം. അന്‍വാര്‍ശേരിയില്‍ വിപുലമായ ഒരുക്കങ്ങളോടെയാണ് മഅ്ദനിയെ സ്വികരിച്ചത്്. കരനാഗപ്പള്ളിയില്‍ നിന്നും അന്‍വാര്‍ശേരിയിലേക്ക് ഒരു മണിക്കൂര്‍ സമയമെടുത്താണ് മഅ്ദനി എത്തി ചേര്‍ന്നത്. റോഡിന്റെ ഇരു വശങ്ങളിലും ഉസ്താദിന് മുദ്രാവക്യങ്ങളുമായി ജാതി മത ഭേതമന്യേ ആളുകള്‍ അണി നിരന്നു. ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് മഅ്ദനിയെ അന്‍വാര്‍ശേരി വരവേറ്റത്. നേരെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ സഹോദരന്റെ വീട്ടിലേക്കാണെത്തിയത്. സ്ഥാപിച്ച മത പഠനശാലയായ അന്‍വാര്‍ശേരിയില്‍ അദ്ദേഹത്തിനായി പ്രത്യേക മുറി ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന്റെ ഫോട്ടോ പതിച്ച ഫഌക്‌സ് ബോര്‍ഡുകളുമായി നാട്ടുകാര്‍ സ്വാഗതമോതിയാണ് മഅ്ദനിയെ വരവേറ്റത്. മഅ്ദനിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്കായി അന്‍വാര്‍ശ്ശേരിയില്‍ പ്രത്യേക പ്രാര്‍ത്ഥനാ യോഗവും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ മഅ്ദനിയെ കാണുന്നതിനായി അന്‍വാര്‍ശേരിയിലെത്തുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss