|    Aug 18 Sat, 2018 8:14 pm
FLASH NEWS

ഒരു വര്‍ഷം മുമ്പ് അവിശ്വാസം അതിജീവിച്ചത് സിപിഎം വിട്ടുനിന്നതിനാല്‍

Published : 9th August 2018 | Posted By: kasim kzm

പെര്‍ള: എന്‍മകജെ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഒരു വര്‍ഷം മുമ്പ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം അതിജീവിച്ചത് സിപിഎമ്മിലെ രണ്ടംഗങ്ങള്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ബിജെപിയിലെ ഏഴ് അംഗങ്ങള്‍ ഹാജരാകാത്തതിനാല്‍ ക്വാറം തികയാത്തത് മൂലമാണ് അന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. എന്നാല്‍ സിപിഐയുടെ ഒരംഗം യോഗത്തിനെത്തിയിരുന്നു. വൈസ് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തു. എന്നാല്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാന്‍ എല്‍ഡിഎഫ് തയ്യാറായില്ല. എന്നാല്‍ ഇപ്പോള്‍ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ എല്‍ഡിഎഫിന്റെ മൂന്നംഗങ്ങളും ബിജെപിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുന്നതില്‍ യുഡിഎഫിനെ പിന്തുണക്കുകയായിരുന്നു.
വൈ ശാരദ പ്രസിഡന്റാവും പെര്‍ള: എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ വൈ ശാരദ തിരഞ്ഞെടുക്കപ്പെടും. നേരത്തെ ഇവര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ലീഗിലെ സിദ്ദീഖ് വളമുഗര്‍ വൈസ് പ്രസിഡന്റാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss