|    Dec 11 Tue, 2018 7:47 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഒരു വര്‍ഷം കഴിഞ്ഞാല്‍ ഡല്‍ഹിയില്‍ മുസ്‌ലിംകളുടെ ഖബറടക്കത്തിന് സ്ഥലമുണ്ടാവില്ല: ന്യൂനപക്ഷ കമ്മീഷന്‍

Published : 24th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ തലസ്ഥാന നഗരിയില്‍ മുസ്‌ലിംകളുടെ ഖബറടക്കത്തിന് സ്ഥലം ലഭ്യമാവില്ലെന്നു ഡല്‍ഹി മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട്. പ്രശ്‌നപരിഹാരത്തിന് ഭൂമിയും താല്‍ക്കാലിക കുഴിമാടങ്ങള്‍ അനുവദിക്കാന്‍ നടപടി വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
കമ്മീഷന്റെ റിപോര്‍ട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. നഗരത്തില്‍ വര്‍ഷാവര്‍ഷം ഏകദേശം 13,000 മുസ്‌ലിംകളുടെ ഖബറടക്കം നടക്കുന്നുണ്ട്. ഡല്‍ഹിയിലെ വിവിധയിടങ്ങളിലായി 703 മുസ്‌ലിം ശ്മശാനങ്ങളുണ്ട്.
ഇതില്‍ 131 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 16 എണ്ണം കേസ് മൂലം പ്രവര്‍ത്തിക്കുന്നില്ല. മറ്റ് 43 എണ്ണം വിവിധ സ്ഥാപനങ്ങള്‍ കൈയേറിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ ശ്മശാനങ്ങള്‍ വളരെ ചെറുതാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കുടിയേറ്റം മൂലം ജനസംഖ്യ വര്‍ധിച്ചിട്ടും ചില ഖബര്‍സ്ഥാനുകള്‍ മാത്രമാണ് ഈയിടെയായി വികസിപ്പിച്ചതെന്നു റിപോര്‍ട്ടില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss