|    May 28 Sun, 2017 8:49 pm
FLASH NEWS

ഒരു വന്‍ വീഴ്ച

Published : 18th March 2017 | Posted By: fsq

 

അധികതുംഗപദത്തില്‍ നിന്നു വീണുപോയ കുസുമത്തെക്കുറിച്ചാണ് കുമാരനാശാന്‍ കവിത രചിച്ചത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു കഴിഞ്ഞയാഴ്ച പുറത്തായ പാര്‍ക് ഗ്യൂന്‍ ഹീ ആശാന്റെ കവിത വായിക്കാനിടയില്ല. എന്നാലും ആശാന്‍ പറഞ്ഞപോലെ അധികതുംഗപദത്തില്‍ നിന്നാണ് 65കാരിയായ പാര്‍ക് താഴോട്ട് നിപതിച്ചത്. ദക്ഷിണ കൊറിയയിലെ ആദ്യത്തെ വനിതാ പ്രസിഡന്റായിരുന്നു 2013ല്‍ അധികാരത്തിലെത്തിയ പാര്‍ക്. സോളിലെ പ്രസിഡന്റിന്റെ വസതിയെ നീലക്കൊട്ടാരം എന്നാണ് കൊറിയക്കാര്‍ വിളിക്കുന്നത്. അവിടെയാണ് പാര്‍ക് കുട്ടിക്കാലം ചെലവഴിച്ചത്. കാരണം, അച്ഛന്‍ പാര്‍ക് ചുങ് ഹീ ഒരുകാലത്ത് സേനാധിപനും പിന്നീട് ദക്ഷിണ കൊറിയയിലെ ഭരണാധികാരിയുമായിരുന്നു. 1961 മുതല്‍ 1979ല്‍ കൊല്ലപ്പെടുന്നതുവരെ അദ്ദേഹമായിരുന്നു കൊറിയയുടെ സര്‍വാധികാരി. അങ്ങനെ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച മകള്‍ക്കും കിട്ടി ജനകീയമായ അംഗീകാരം. പക്ഷേ, അഴിമതിക്കേസുകള്‍ പാര്‍ക് ഗ്യൂന്‍ ഹീയുടെ ഭരണകാലത്ത് അമിതമായി. അവരെ ചുറ്റിപ്പറ്റി ഒരു കറക്കുകമ്പനി പ്രവര്‍ത്തിക്കുന്നതായി ആരോപണമുയര്‍ന്നു. കൊറിയയിലെ ഏറ്റവും വലിയ കമ്പനിയായ സാംസങിന്റെ മേധാവിയടക്കം പലരും ഇപ്പോള്‍ തടവിലാണ്. പുറത്തായ പ്രസിഡന്റും വൈകാതെ അഴിക്കുള്ളിലാവാനാണ് സാധ്യത. ആരോപണങ്ങളില്‍ ചോദ്യം ചെയ്യലിനു ഹാജരാവാന്‍ പോലിസ് അവര്‍ക്ക് നോട്ടീസ് കൊടുത്തുകഴിഞ്ഞു. അതോടെ പാര്‍ക് കുടുംബത്തിന്റെ രാഷ്ട്രീയത്തകര്‍ച്ച പൂര്‍ണമാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day