|    Oct 18 Thu, 2018 7:32 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ഒരു ലിപി വീണ്ടെടുക്കുമ്പോള്‍

Published : 28th September 2017 | Posted By: fsq

 

ഭാഷകള്‍ ആയിരക്കണക്കിന് ഉണ്ടെങ്കിലും പലതിനും ഇന്നു ലിപിയില്ല. തുളു, കൊങ്കണി തുടങ്ങിയവ ലിപിരഹിത ഭാഷകളാണ്. ചില ഭാഷകള്‍ റോമന്‍ ലിപിയിലും ദേവനാഗരി ലിപിയിലും ഒക്കെയാണ് എഴുതാറ്. ഇതര ഭാഷകളുടെ കടന്നുകയറ്റം ചില ഭാഷകളുടെ ലിപികളെ ഇല്ലാതാക്കിയിട്ടുണ്ട്. ഇങ്ങനെയൊരു ഭാഷയാണ് മണിപ്പൂരി. 3500ലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള മണിപ്പൂരി ലിപിയെ ബംഗാളിയാണ് ഞെക്കിക്കൊന്നത്. മണിപ്പൂരില്‍ 18ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വൈഷ്ണവ ധര്‍മം പ്രചരിച്ചതോടെ മണിപ്പൂരി ലിപിക്കു പകരം ബംഗാളി സ്വീകരിക്കപ്പെട്ടു. രാജാവ് തന്നെയാണ് അതിനു മുന്‍കൈയെടുത്തത്. മണിപ്പൂരിയില്‍ എഴുതിപ്പോന്ന ഗ്രന്ഥങ്ങളും രേഖകളുമെല്ലാം ചുട്ടെരിക്കപ്പെട്ടു എന്നതാണ് ഈ മാറ്റത്തിലെ ഏറ്റവും ദുഃഖകരമായ വശം. ഈയിടെയായി മണിപ്പൂരിലെ ഭാഷാസ്‌നേഹികള്‍ തങ്ങളുടെ ലിപി വീണ്ടെടുത്തിരിക്കുകയാണ്. സീനോ-തിബത്തന്‍ ഭാഷാകുടുംബത്തിലെ തിബത്തോ-ബര്‍മീസ് ശാഖയില്‍പ്പെട്ട മണിപ്പൂരി ഭാഷ മൈതേയ് എന്നും അറിയപ്പെടുന്നു. ലിപിയില്ലാതായതോടെ ദുര്‍ബലമായിപ്പോയ സ്വന്തം ഭാഷയെ ഭാഷാസ്‌നേഹികള്‍ കടുത്ത നടപടികളിലൂടെയാണ് രക്ഷിച്ചെടുത്തത്. മണിപ്പൂരി ലിപിയിലല്ലാതെ എഴുതിയ ബോര്‍ഡുകള്‍ ടാര്‍ ഒഴിച്ചു വികൃതമാക്കിയും ബംഗാളി പുസ്തകങ്ങള്‍ കത്തിച്ചുമൊക്കെ അവര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss