|    Oct 22 Mon, 2018 1:03 pm
FLASH NEWS
Home   >  National   >  

ഒന്നര ലക്ഷം ലോണെടുത്ത കര്‍ഷകന് ഒരു പൈസയുടെ ഇളവ് നല്‍കി യോഗി സര്‍ക്കാര്‍

Published : 19th September 2017 | Posted By: shadina sdna


ലക്‌നൗ: ഒന്നര ലക്ഷം രൂപ ലോണെടുത്ത കര്‍ഷകന് ഒരു പൈസയുടെ ഇളവ് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യു പി സര്‍ക്കാരിന്റെ വായ്പാ ഇളവ് പദ്ധതിയായ റിന്‍ മോചന്‍ യോജന പദ്ധതിയിലാണ് സര്‍ക്കാര്‍ കര്‍ഷകന് ഒരു പൈസയുടെ ബാധ്യത ഒഴിവാക്കി കൊടുത്തത്. ഉത്തര്‍ പ്രദേശിലെ മധുര ജില്ലയിലെ കര്‍ഷകനായ ചിന്ദിക്കാണ് സര്‍ക്കാര്‍ ഒരു പൈസയുടെ ഇളവ് നല്‍കിയത്. ആറു വര്‍ഷം മുമ്പാണ് കൃഷിയാവശ്യത്തിനായി ചിന്ദി പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപ ലോണെടുത്തത്. പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയാണ് ഇളവ് ലഭിക്കേണ്ടതെന്ന് ചിന്ദി പറയുന്നു. റിന്‍ മോചന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ സര്‍ക്കാര്‍ എഴുതി തള്ളുന്നു എന്ന അറിയിപ്പുണ്ടായിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് യോഗി സര്‍ക്കാര്‍ റിന്‍ മോചന്‍ യോജന പദ്ധതി ആവിഷ്‌കരിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയതാവാമെന്ന് കരുതി അവരെ മൂന്നുവട്ടം സമീപിച്ചെങ്കിലും ഇത് സംബന്ധിച്ച വിശദീകരണം നല്‍കാന്‍ ആരും തയ്യാറായില്ലെന്ന് ചിന്ദിയുടെ മകന്‍ ബന്‍വാരി ലാല്‍ പറയുന്നു. സര്‍ക്കാരിന് കര്‍ഷകരോട് ആത്മാര്‍ത്ഥതയില്ലെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. നിരവധി കര്‍ഷകരാണ് തുച്ഛമായ തുക മാത്രമാണ് എഴുതിതള്ളിയത് എന്നു കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss