|    Dec 16 Sun, 2018 11:25 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒരു മരണം കൂടി; പനിക്ക് ശമനമില്ല

Published : 29th June 2017 | Posted By: fsq

 

തിരുവനന്തപുരം: പനിബാധിച്ചു സംസ്ഥാനത്ത് ചികില്‍സ തേടുന്നവരുടെ എണ്ണത്തിന് ശമനമില്ല. ഇന്നലെ ഒരു മരണം കൂടി റിപോര്‍ട്ട് ചെയ്തു. ഇടുക്കി എളംദേശം സ്വദേശി ഗോപാലന്‍ (42) എലിപ്പനി മൂലം മരിച്ചു. ഇന്നലെ 26198 പേര്‍ പനി പിടിപെട്ടു വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടി. ഇതില്‍ 135 പേര്‍ക്കു ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചു. 1051 പേരില്‍ ഡെങ്കിപ്പനി സംശയിക്കുന്നു. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ട്. ഡെങ്കിയില്‍ തിരുവനന്തപുരം ജില്ല തന്നെയാണു മുന്നില്‍. 59 പേര്‍ക്ക് ഇന്നലെ ഡെങ്കി പിടിപെട്ടു. കൊല്ലം- 25, പത്തനംതിട്ട- മൂന്ന്, കോഴിക്കോട്- ആറ്, ആലപ്പുഴ-ഏഴ്, തൃശൂര്‍- 15, മലപ്പുറം- എട്ട്, വയനാട്- മൂന്ന്, കണ്ണൂര്‍- രണ്ട്, കാസര്‍കോഡ്- ഏഴ് എന്നിങ്ങനെയാണു ഡെങ്കി ബാധിതരുടെ കണക്ക്. ഒമ്പതു പേര്‍ക്ക് ഇന്നലെ എലിപ്പനി പിടിപെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss