|    Nov 18 Sun, 2018 2:20 pm
FLASH NEWS

ഒരു ദിവസം കൊണ്ട് പണിത റോഡ് രണ്ടാംദിവസം പൊട്ടിപ്പൊളിഞ്ഞു

Published : 11th March 2018 | Posted By: kasim kzm

വാണിമേല്‍: ഒരു ദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കിയ റോഡ് രണ്ടാം ദിവസം പൊട്ടിപ്പൊളിഞ്ഞു. വാണിമേല്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലാണ് പണി പൂര്‍ത്തിയാക്കി പിറ്റേന്ന് തന്നെ റോഡ് പൊട്ടിത്തകര്‍ന്നത്്.
ചേരനാണ്ടി പീറ്റോള്ള പറമ്പ് റോഡില്‍ അമ്പത് മീറ്റര്‍ നീളത്തിലാണ് കഴിഞ്ഞ ദിവസം പണി പൂര്‍ത്തിയാക്കിയത്. സോളിംഗ,് ടാറിംഗ് ഉള്‍പ്പെടെ എല്ലാ പണികളും ഒന്നിച്ച് നടത്തുന്നതിനെപ്പറ്റി നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ പ്രവ്യത്തി പൂര്‍ത്തിയാക്കി.
എന്നാല്‍ പണി കഴിഞ്ഞ് പിറ്റേന്ന് തന്നെ റോഡ് തകരുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ കോണ്‍ട്രാക്റ്റര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഒന്നര ലക്ഷം രൂപ വകയിരുത്തിയാണ് അമ്പത് മീറ്റര്‍ ടാറിംഗ് നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss