|    Dec 12 Wed, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഒരു ദലിതനെയെങ്കിലും പൂജാരിയാക്കണം: ഗുജറാത്തിലെ ദലിതുകള്‍

Published : 25th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിലെ പൂജാരിമാരില്‍ ഒരാളെയെങ്കിലും തങ്ങളുടെ സമുദായത്തില്‍ നിന്ന് ഉള്‍പ്പെടുത്തണമെന്ന അഭ്യര്‍ഥനയുമായി ഗുജറാത്തിലെ ദലിതുകള്‍. അഹ്മദാബാദിലെ ദാനിലിംദയിലുള്ള ദലിത് സമുദായം പ്രമേയം പാസാക്കി വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്.
വിഎച്ച്പി അഹ്മദാബാദ് സിറ്റി പ്രസിഡന്റ് ജീതു സോളങ്കി ദാനിലിംദയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. എത്രയും വേഗം രാമക്ഷേത്രം നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിന് വിഎച്ച്പി ഡിസംബര്‍ 9ന് അഹ്മദാബാദിലെ അംറായിവാദിയില്‍ ധര്‍മസഭ സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ദലിതുകളെ ഉള്‍പ്പെടുത്തി കോ -ഓഡിനേഷന്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നത്. ജീതു സോളങ്കി വിളിച്ചുചേര്‍ത്ത യോഗത്തില്‍ താനടക്കം 100ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തെന്ന് ബിജെപിയുടെ ദലിത് നേതാവും അഹ്മദാബാദ് സിറ്റി ഭാരവാഹിയുമായ ഹസ്മുഖ് സൊഖാദിയ പറഞ്ഞു. രാമക്ഷേത്രം നിര്‍മിക്കുകയാണെങ്കില്‍ അതിലെ പൂജാരിമാരില്‍ ഒരാളെയെങ്കിലും ദലിത് സമുദായത്തില്‍ നിന്നു നിയമിക്കണമെന്ന തങ്ങളുടെ ആവശ്യം ജീതു ഭായി മുമ്പാകെ വച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ യോഗം പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss