|    Nov 25 Sat, 2017 9:14 am
FLASH NEWS
Home   >  Editpage  >  Second edit  >  

ഒരു ഗുണഫലം

Published : 2nd December 2016 | Posted By: SMR

1972ല്‍ അപ്പോളോ 17ല്‍ യാത്ര ചെയ്തിരുന്ന ബഹിരാകാശ സഞ്ചാരികളാണ് ഏതാണ്ട് നീല നിറത്തിലുള്ള ഭൂമിയുടെ പ്രശസ്തമായ പടമെടുത്തത്. നീല ഗോട്ടി എന്നറിയപ്പെടുന്ന ആ ചിത്രത്തില്‍ നിന്നു വളരെ വ്യത്യസ്തമാണ് ഇന്നു ഭൂമി. മധ്യാഫ്രിക്ക തൊട്ട് ദക്ഷിണേഷ്യ വരെയുള്ള മേഖലകളില്‍ പച്ച നിറം കൂടിവരുന്നു. 1982 തൊട്ട് 2009 വരെയുള്ള കാലയളവില്‍ ഏതാണ്ട് 18 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് പച്ചപിടിച്ചിരിക്കുന്നത്.
പ്രധാന കാരണം ആഗോളതാപനം. നേരത്തേ കടുത്ത ശൈത്യം കാരണം വളരാന്‍ ബുദ്ധിമുട്ടുള്ള സസ്യങ്ങള്‍ ചൂടുകൂടിയതോടെ തലയുയര്‍ത്താന്‍ തുടങ്ങി. അതിന്റെ ഗുണഫലങ്ങളും ക്രമേണ കാണുന്നുണ്ട്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്തുകൊണ്ടാണ് സസ്യങ്ങള്‍ നിലനില്‍ക്കാനുള്ള പോഷകം സമ്പാദിക്കുന്നത്. 20ാം നൂറ്റാണ്ടിന്റെ രണ്ടാംപാതി തൊട്ട് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ കൂടിവരുകയാണ്. 1950ല്‍ അത് ഒരു ദശലക്ഷത്തില്‍ 311 ആയിരുന്നുവെങ്കില്‍ 2015 ആയതോടെ 400 ആയി വര്‍ധിച്ചു.
എന്നാല്‍, വര്‍ധനയുടെ തോത് പ്രതീക്ഷിച്ച പോലെ ഉണ്ടായില്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രധാന കാരണം സസ്യങ്ങള്‍ വ്യാപിക്കുന്നതുകൊണ്ടാണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. മനുഷ്യന്‍ ഉല്‍പാദിപ്പിക്കുന്ന പ്രധാന ഹരിതഗൃഹ വാതകമാണ് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്. അതിന്റെ 60 ശതമാനമെങ്കിലും ഈ നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് സസ്യങ്ങള്‍ ആഗിരണം ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക