|    Sep 19 Wed, 2018 10:29 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒരു കോഴിക്കോടന്‍ ജൈത്രയാത്ര

Published : 23rd January 2017 | Posted By: fsq

 

കണ്ണൂര്‍: സുവര്‍ണനേട്ടം ആവര്‍ത്തിച്ച് തുടര്‍ച്ചയായ 11ാം തവണയും കോഴിക്കോടിന് കൗമാര കലാകീരിടം. കോഴിക്കോടിന്റേത് അപൂര്‍വമായ ജൈത്രയാത്ര തന്നെയായിരുന്നു. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ പാലക്കാടിന്റെ കനത്ത വെല്ലുവിളിയെ മറികടക്കാന്‍ സാമൂതിരിയുടെ നാട്ടിലെ കുട്ടികള്‍ക്കായി. പാലക്കാടോ കോഴിക്കോടോ… ഇഞ്ചോടിഞ്ച് പോരാട്ടം. അതായിരുന്നു കലോല്‍സവത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇരു ജില്ലകളുടെയും പ്രകടനം. വാശിയേറിയ ഒരു തിരഞ്ഞെടുപ്പ് പോരാട്ടത്തെ അനുസ്മരിപ്പിക്കുന്ന മല്‍സരമാണ് സ്വര്‍ണക്കപ്പിനു വേണ്ടി നടന്നത്. അവസാനദിനം ആതിഥേയരായ കണ്ണൂരും കനത്ത വെല്ലുവിളി ഉയര്‍ത്തി. അങ്ങനെ ഏഴുനാള്‍ അവര്‍ കലാപ്രകടനം അവിസ്മരണീയമാക്കി. ഹൈസ്‌കൂള്‍ വിഭാഗം നാടന്‍പാട്ട്, ഹയര്‍ സെക്കന്‍ഡറി വിഭാഗം ദേശഭക്തിഗാനം, ചെണ്ടമേളം, വഞ്ചിപ്പാട്ട് എന്നിവയായിരുന്നു അവസാനദിനം അരങ്ങേറിയ മല്‍സരങ്ങള്‍. ഇവയുടെ ഫലമാണ് അപ്പീലുകള്‍ വഴി നിര്‍ണയിച്ചത്. 57 വയസ്സ് പിന്നിട്ട കലോല്‍സവചരിത്രത്തില്‍ കോഴിക്കോട്് ജൈത്രയാത്ര തുടരുകയാണ്. 2007 മുതല്‍ 2014 വരെ തുടര്‍ച്ചയായി കപ്പ് സ്വന്തമാക്കിയ അവര്‍ 2015ല്‍ പാലക്കാടുമായി കപ്പ് പങ്കുവയ്ക്കുകയായിരുന്നു. 2016ല്‍ പാലക്കാടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കിരീടം കോഴിക്കോട് ഒറ്റയ്ക്ക് നേടി. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നുവര്‍ഷം കപ്പ് സ്വന്തമാക്കി ചരിത്രത്തില്‍ ആദ്യ ഹാട്രിക് സ്വന്തമാക്കിയതും കോഴിക്കോട് തന്നെ. ഇതിനു മുമ്പ് 2007ല്‍ കണ്ണൂരില്‍ സംസ്ഥാന കലോല്‍സവം നടന്നപ്പോഴും കപ്പ് കോഴിക്കോടിനൊപ്പമായിരുന്നു. കലാമേളകളിലെ കരുത്തരായ വടക്കന്‍ ജില്ലകളുടെ അപ്രമാദിത്വം ഇക്കുറിയും തുടര്‍ന്നു. കോഴിക്കോടിനു പിന്നില്‍ പാലക്കാട്. അധികം വ്യത്യാസമില്ലാതെ കണ്ണൂരും തൃശൂരും മലപ്പുറവും. മഹാകവി വൈലോപ്പിള്ളിയുടെ ആശയപ്രകാരം ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ 117.5 പവന്‍ തങ്കത്തില്‍ നിര്‍മിച്ച സ്വര്‍ണക്കപ്പ് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ ജില്ലകളും മാറ്റുരയ്ക്കാനെത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss