|    Aug 20 Sun, 2017 5:37 am
FLASH NEWS

ഒരു കോടി ആവശ്യപ്പെട്ട് ഡോക്ടറെ ബ്ലാക് മെയില്‍ ചെയ്ത സ്ത്രീയെകുറിച്ച് അന്വേഷണം ആരംഭിച്ചു

Published : 13th October 2016 | Posted By: Abbasali tf

മരട്: ഒരു കോടി ആവശ്യപ്പെട്ട് ഡോക്ടറെ ബ്ലാക്‌മെയില്‍ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയെ കുറച്ച്് അന്വേഷണം ആരംഭിച്ചതായി പൊലിസ്. തട്ടിപ്പു സംഘത്തിലെ മുഖ്യകണ്ണിയായ തൃശൂര്‍ മതിലകം സ്വദേശിനി ഷെഹ്ദ (40)യെയാണ് ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് പനങ്ങാട് പോലിസ് തെരയുന്നത്.നെട്ടൂരിലെ സ്വാകാര്യ ആശുപത്രി ഡോക്ടറെയാണ് സ്ത്രീയുടെ നേതൃത്വത്തിലുളള ആറംഗ സംഘം ബ്ലാക് മെയില്‍ ചെയ്ത് പണംതട്ടിയെടുക്കാന്‍ ശ്രമിച്ചത്. തൃശൂരിലെ ഒരു വീട്ടില്‍ സ്ത്രീയും ഒന്നിച്ചുളള രംഗങ്ങള്‍ ചിത്രീകരിച്ചാണ് ബ്ലാക്‌മെയില്‍ ചെയ്തതെന്നാണ് പോലിസ്  നല്‍കുന്ന സൂചന. രോഗി എന്ന വ്യാജേന ആശുപത്രിയിലെത്തിയാണ് സ്ത്രീ ഡോക്ടറുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വഴി നിരന്തരം ബന്ധപ്പെട്ട് സംഘം ഡോക്ടറെ വലയില്‍ കുരുക്കുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്. അടുത്ത ബന്ധം സ്ഥാപിച്ച ഇവര്‍ ഡോക്ടറില്‍ നിന്നും പണവും കൈക്കലാക്കി. ഇതിനിടെ തൃശൂര്‍ മതിലകത്തെ വീട്ടില്‍ വിളിച്ചു വരുത്തി തട്ടിപ്പു സംഘത്തിലെ സ്ത്രീയോടൊപ്പമുളള രംഗങ്ങള്‍ കാമറയില്‍ ചിത്രീകരിച്ചതിനുശേഷം ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു കോടി രൂപ ആവശ്യപ്പെട്ട് വിടാതെ പിന്‍തുടര്‍ന്നതിനെ തുടര്‍ന്ന് ഒടുവില്‍ ഡോക്ടര്‍ പരാതിയുമായി പോലിസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ ബ്ലാക്‌മെയില്‍ തട്ടിപ്പു സംഘമാണെന്നും തട്ടിപ്പു സംഘം ഉടന്‍ പിടിയിലായേക്കും എന്നാണ് പോലിസ് നല്‍കുന്ന സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക