|    Jul 22 Sun, 2018 12:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒരു കോടിയുടെ സ്വര്‍ണവുമായി പിടിയില്‍

Published : 27th September 2017 | Posted By: fsq

 

കൊണ്ടോട്ടി: ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കണ്ണൂര്‍ തലശ്ശേരി പൊന്നിയം വെസ്റ്റ് ഹെന്നയില്‍ കെ മുഹമ്മദ് നഗാഷിനെ(24)യാണ് 3.370 കിലോഗ്രാം സ്വര്‍ണവുമായി അറസ്റ്റ് ചെയ്തത്. ഇന്നലെ  പുലര്‍ച്ചെ മൂന്നിന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് നാഗേഷിന്റെ പെരുമാറ്റത്തില്‍ കസ്റ്റംസിന് സംശയം തോന്നിയത്. കംപ്യൂട്ടര്‍ യുപിഎസിന്റെയും ബാറ്ററി ചാര്‍ജറിന്റെയും രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കുള്ളിലായിട്ടാണ് സ്വര്‍ണം ഒളിപ്പിച്ചത്. ട്രാന്‍സ്‌ഫോര്‍മറുകളുടെ അകത്തെ പാനലിന് പകരം സ്വര്‍ണത്തിന്റെ പാനലുകളായിരുന്നു ഉണ്ടായിരുന്നത്. 86 ഗ്രാം വീതമുള്ള 39 ഭാഗങ്ങളായിട്ടായിരുന്നു ഇവ ഒളിപ്പിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 1.10 കോടി വില ലഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss