|    Mar 25 Sat, 2017 9:42 am
FLASH NEWS

ഒരു കോടിയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Published : 3rd August 2016 | Posted By: SMR

പാലക്കാട്: കോയമ്പത്തൂര്‍ – പാലക്കാട് ദേശീയപാതയില്‍ വാളയാറിനു സമീപം വീണ്ടും കുഴല്‍പ്പണവേട്ട. വാളയാര്‍ ചെക്‌പോസ്റ്റുവഴി സ്വകാര്യ ബസ്സില്‍ കടത്തിയ ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ അട്ടപ്പള്ളത്തുവച്ച് പറളി എക്‌സൈസ് റേഞ്ചിന്റെ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്. സംഭവത്തില്‍ ചെന്നൈ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. അഹമ്മദ് സക്‌സിന്‍, മുഹമ്മദ് ഖുദ്ദൂസ് എന്നിവരെയാണ് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. ചെന്നൈയില്‍നിന്നു പെരിന്തല്‍മണ്ണയിലേക്കു കൊണ്ടുപോവുകയായിരുന്നു പണമെന്ന് പിടിയിലായവര്‍ അറിയിച്ചതായി അധികൃതര്‍ പറഞ്ഞു. പരിശോധനയ്ക്കിടെ ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നാണ് ഒരുകോടി അഞ്ചുലക്ഷത്തി ഇരുപത്തിഎണ്ണായിരം രൂപ കണ്ടെത്തിയത്. പരിശോധനയ്ക്ക് എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ ഗോപിദാസ്, പ്രിവന്റീവ് ഓഫിസര്‍ മനോജ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രേംകുമാര്‍, മുരളീ മോഹന്‍ നേതൃത്വം നല്‍കി. കഴിഞ്ഞ 23ന് പുതുച്ചേരിക്കു സമീപം അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി ബസ്സില്‍ കടത്താന്‍ ശ്രമിച്ച മൂന്ന് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി കോഴിക്കോട് സ്വദേശി അഷ്‌റഫിനെ എക്‌സൈസ് അധികൃതര്‍ പിടികൂടിയിരുന്നു.
അതിനുമുമ്പ് ആലത്തൂരില്‍ രണ്ട് കോടിയുടെ കുഴല്‍പ്പണം എക്‌സൈസ് അധികൃതര്‍ പിടികൂടിയിരുന്നു. വാളയാര്‍ വഴി അടുത്തകാലത്തായി കുഴല്‍പ്പണവും സ്വര്‍ണക്കടത്തും വര്‍ധിച്ചിരിക്കുകയാണ്.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക