|    Oct 17 Wed, 2018 11:17 am
FLASH NEWS

ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപോര്‍ട്ട്

Published : 29th September 2017 | Posted By: fsq

 

പടിഞ്ഞാറത്തറ: സര്‍വീസ് സഹകരണ ബാങ്കില്‍ 2016-17 സാമ്പത്തിക വര്‍ഷം ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപോര്‍ട്ട്. വൈത്തിരി താലൂക്ക് അസിസ്റ്റന്റ് ഡയറക്ടരുടെ (ഓഡിറ്റ്) റിപോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 1,21,73,877 രൂപയാണ് നഷ്ടം. കൂടാതെ ബാങ്കിന്റെ അറ്റനഷ്ടം 3,42,90958 രൂപയായെന്നും റിപോര്‍ട്ടിലുണ്ട്. സംഘത്തില്‍ നിയമവിരുദ്ധമായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും വര്‍ഷത്തില്‍ ഈ ഇനത്തില്‍ 248000 രൂപ ബാങ്ക് ചെലവഴിച്ചതായും ഓഡിറ്റിങില്‍ കണ്ടെത്തിയിരുന്നു. കൂടാതെ ഡെയ്‌ലി കലക്ഷന്‍ ഏജന്റുമാര്‍ക്ക് കമ്മീഷന് പുറമെ സംഘത്തില്‍ കൗണ്ടര്‍ വര്‍ക്ക് ചെയ്യുന്നതിന് ദിവസവേതനവും നിയമവിരുദ്ധമായി നല്‍കുന്നതായും കണ്ടെത്തിയിരുന്നു. ഈയിനത്തില്‍ ചെലവഴിച്ച തുക ഉത്തരവാദപ്പെട്ടവരില്‍ നിന്നു തിരികെ ഈടാക്കണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തിന്റെ വരുമാനം 214.88 കോടി രൂപയും പ്രവര്‍ത്തനച്ചെലവ് 255.47 കോടി രൂപയുമാണ്. 40.59 ലക്ഷം രൂപയുടെ അധികച്ചെലവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു സംഘത്തിന്റെ ഭദ്രതയെ ബാധിക്കുമെന്നും റിപോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss