ഒരു കുടുംബത്തിലെ എട്ടുപേരെ വെടിവച്ചു കൊന്നു ആക്രമിയെ തിരയുന്നു
Published : 24th April 2016 | Posted By: SMR
വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ ഒഹായോയിലെ പിക്കറ്റോ പട്ടണത്തില്‍ ഒരു കുടുംബത്തിലെ എട്ടു പേരെ തോക്കുധാരി വെടിവച്ചു കൊന്നു. നാലു വീടുകളിലായി താമസിക്കുകയായിരുന്ന റാഡെന്‍ കുടുംബാംഗങ്ങളെ അക്രമി തിരഞ്ഞുപിടിച്ച് വകവരുത്തുകയായിരുന്നെന്ന് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. എട്ടു പേര്‍ക്കും തലയിലാണു വെടിയേറ്റത്. അക്രമിക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ആക്രമണം നടന്ന വീടുകളില്‍ പോലിസുകാര്‍ എത്തി പരിശോധനയാരംഭിച്ചിട്ടുണ്ട്. ഏതാനും പേര് ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വെടിയേറ്റു മരിച്ചത്. വെടിവയ്പില്‍ നിന്നു മൂന്നു കുട്ടികള്‍ രക്ഷപ്പെട്ടിട്ടുണ്ട്. അക്രമിയെ ഉടന്‍ കണ്ടെത്തുമെന്ന് ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച്ച് ഉറപ്പു നല്കി. കുടുംബത്തെ മുഴുവനായും അക്രമി ലക്ഷ്യം വച്ചിരിക്കാമെന്നും അതിനാല്‍ കുടുംബത്തിലെ മറ്റു നൂറോളം പേര്‍ക്കു സുരക്ഷ ഉറപ്പാക്കുമെന്നും പോലിസ് അറിയിച്ചു. നാലു ദിവസം പ്രായമുള്ള കുഞ്ഞിന്റെ അടുത്ത് ഉറങ്ങുകയായിരുന്ന അമ്മയെയും അക്രമി കൊലപ്പെടുത്തിയിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.