|    Aug 23 Wed, 2017 1:34 pm
FLASH NEWS

ഒരു കിലോ കഞ്ചാവുമായി നാലു പേര്‍ പിടിയില്‍

Published : 7th June 2017 | Posted By: fsq

 

അടിമാലി: ബൈക്കുകളില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ കഞ്ചാവുമായി നാലു പേരെ എക്‌സൈസ് സംഘം തൊടുപുഴയില്‍ നിന്നും പിടികൂടി. കോട്ടയം മേലുകാവുമറ്റം പാറശ്ശേരിയില്‍ സാജന്‍ സാമുവല്‍(38), തിരുവന്തപുരം നെയ്യാറ്റിന്‍കര സഫര്‍ നിവാസില്‍ സഫര്‍(21), തൊടുപുഴ മണക്കാട് നടുത്തോട്ടില്‍ സഞ്ജയ്(21), തൊടുപുഴ കോലാനി പനയചാലില്‍ വിമല്‍(24) എന്നിവരെയാണ് അടിമാലി എക്‌സൈസ് ഇന്‍പെക്ടര്‍ എം എസ് ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തൊടുപുഴ മുട്ടം റോഡില്‍ മഹാത്മഗാന്ധി എന്‍ജി. കോളജിന് സമീപത്തു നിന്നു ഇന്നലെ രാവിലെയാണ് ഇവരെ പിടികൂടിയത്. ഉദ്യോഗസ്ഥര്‍ ബൈക്കിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയതിനാല്‍ പന്തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക