|    Oct 19 Thu, 2017 5:40 am
FLASH NEWS

ഒരു കിലോയിലേറെ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

Published : 19th October 2016 | Posted By: Abbasali tf

പനങ്ങാട്: ഒരു കിലോയിലധികം കഞ്ചാവുമായി തമിഴ്‌നാട് തേനി സ്വദേശി രാംകുമാര്‍ (19) പനങ്ങാട് പോലിസിന്റെ പിടിയിലായി. ഇന്നലെ ഉച്ചതിരിഞ്ഞു 2 മണിയോടുകൂടി നെട്ടൂര്‍ മാര്‍ക്കറ്റിനു സമീപം റോഡില്‍ അതീവ രഹസ്യമായി കഞ്ചാവു വില്‍പന നടത്തുകയായിരുന്നു ഇയാള്‍. സ്ഥിരമായി കമ്പത്തുനിന്നും കഞ്ചാവ് കൊണ്ടുവന്ന് മറ്റു വില്‍പനക്കാര്‍ക്ക് കൈമാറുകയാണ് ചെയ്തിരുന്നത്. പനങ്ങാട് പോലിസ് സ്‌റ്റേഷന്‍ എസ്‌ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ സി ബി ടോമിന്റെ നിര്‍ദേശ പ്രകാരം പനങ്ങാട് എസ്‌ഐ പ്രജീഷ് ശശി, എഎസ്‌ഐ ലിജിമോന്‍, സീനിയര്‍ സിപിഒമാരായ പ്രദീപന്‍, ലൈജു, അനില്‍കുമാര്‍, സിപിഒമാരായ മധു, ഷൈജു, മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക