|    Oct 20 Fri, 2017 9:37 pm
FLASH NEWS

ഒരു ഏക്കര്‍ 68 സെന്റ് ഭൂമി അനധികൃത കൈവശക്കാരില്‍ നിന്നും കണ്ടുകെട്ടി

Published : 14th July 2017 | Posted By: fsq

 

കാക്കനാട്: സ്വകാര്യ വ്യക്തിയുടെ കൈവശം വച്ചിരുന്ന നാല് കോടിയോളം രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുല്ല റവന്യു ബോര്‍ഡ് നാട്ടി.  കാക്കനാട് വില്ലേജ് ഈച്ചിറയില്‍ സ്മാര്‍ട്ട് സിറ്റിക്കടുത്ത് ബ്ലോക്ക് ഏഴില്‍പ്പെട്ട റീസര്‍വ്വേ 126/10 ല്‍ മുപ്പത്തി എട്ടര സെന്റ് സ്ഥലമാണ് സര്‍ക്കാര്‍ ഭൂമിയായി കണ്ടെത്തി ജില്ലാ കലക്ടര്‍ ബോര്‍ഡ് സ്ഥാപിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ഈ ഭൂമി മാമംഗലം സ്വദേശി ഈശോ ജോണിന്റെ കൈവശത്തിലായിരുന്നു. ഇയാളുടേതായ ആറര ഏക്കര്‍ ഭൂമിയോട് ചേര്‍ന്നാണ് സര്‍ക്കാര്‍ ഭൂമിയും ഉള്‍പ്പെട്ടിരുന്നത്. ആറു മാസമായി ഈ ഭൂമി സംബന്ധിച്ച് രേഖകള്‍ കാക്കനാട് വില്ലേജ് ഓഫിസര്‍ പരിശോധിച്ച് നടപടികള്‍ തുടങ്ങിയിട്ട്.എല്ലാ രേഖകളും പരിശോധിച്ച് കൈവശക്കാരനെ ഹിയറിംഗും നടത്തി കൃത്യത വരുത്തിയ ശേഷമാണ് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട്  നല്‍കിയത്. എല്ലാ രേഖകളും ജില്ലാ കലക്ടര്‍ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചത്. ഇതോടെ കാക്കനാട് വില്ലേജ് പരിധിയില്‍ ഒരു ഏക്കര്‍ 68 സെന്റ് ഭൂമി അനധികൃത കൈവശക്കാറില്‍ നിന്നും സര്‍ക്കാരിലേക്ക് കണ്ടു കെട്ടി. ഇനിയും നാലേക്കറോളം ഭൂമി ഇത്തരത്തില്‍ അനധികൃതമായി പലരുടേയും അധീനതയില്‍ ഉണ്ടെന്നും അതെല്ലാം കണ്ടെത്തി റവന്യുഭൂമിയായി ബോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി വില്ലേജ് ആഫീസര്‍ പറഞ്ഞു. എല്‍ആര്‍ ഡപ്യൂട്ടി കലക്ടര്‍ കെ കെ സിദ്ധാര്‍ത്ഥന്‍, കണയന്നൂര്‍ തഹസില്‍ദാര്‍ എന്‍ ആര്‍ വൃന്ത ദേവി, കാക്കനാട് വില്ലേജ് ഓഫിസര്‍ പി പി ഉദയകുമാര്‍ എന്നിവരും കലക്ടറോടൊപ്പം ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക