|    Jan 25 Wed, 2017 7:01 am
FLASH NEWS

ഒരുവര്‍ഷത്തിനുള്ളില്‍ പൂട്ടിയത് 658 സ്വകാര്യ കാഷ്യുഫാക്ടറികള്‍

Published : 10th August 2016 | Posted By: SMR

കൊല്ലം: സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പൂട്ടിയത് 658 സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍. ബാങ്കുകളുടെ ഇടപെടലും തൊഴിലാളികളുടെ ശമ്പള വര്‍ധനയും തോട്ടണ്ടി ഇക്കുമതി ചുങ്കം വര്‍ധിച്ചതുമാണ് ഇതിന്റെ പ്രധാന കാരണമെന്ന് കൊല്ലം കാഷ്യു മാനുഫാക്‌ചേഴ്‌സ് ആന്റ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മേഖലയില്‍ നാല് ലക്ഷത്തോളം പേര്‍ പണിയെടുക്കുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും സ്ത്രീ തൊഴിലാളികളാണ്.
പ്രതിവര്‍ഷം രാജ്യത്തിന് 5500 കോടി രൂപ വിദേശനാണ്യം നേടിത്തന്ന വ്യവസായമാണ് ഇന്ന് സമ്പൂര്‍ണ തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുന്നത്. കശുവണ്ടി വ്യവസായത്തിന്റെ അടിയന്തര പുനരുദ്ധാരണത്തിനുള്ള നാലിന പാക്കേജ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും സമര്‍പ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 9.36 ശതമാനം ഇറക്കുമതി ചുങ്കം പിന്‍വലിക്കുക, കയറ്റുമതിക്ക് ഇന്‍സന്റീവ് അനുവദിക്കുക, ബാങ്കുകളില്‍ നിന്ന് വ്യവസായികള്‍ എടുത്ത വായ്പയുടെ തിരിച്ചടവിന് സാവകാശം അനുവദിക്കുക എന്നിവയാണ് അസോസിയേഷന്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. ഇത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികളായ വൈ രാജന്‍, എസ് രാജേന്ദ്രന്‍ നായര്‍, ജി എസ് ശശികേശ്, ഷാഹുല്‍ ഹമീദ്, എസ് നിസാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക