|    Jan 23 Tue, 2018 10:09 am
Home   >  Todays Paper  >  Page 4  >  

ഒരുവയസ്സുകാരന്റെ മുഖത്ത് തെരുവുനായ കടിച്ചു

Published : 7th October 2016 | Posted By: SMR

തിരുവനന്തപുരം: പൂന്തുറയില്‍ ഒരുവയസ്സുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകുടഞ്ഞു. പൂന്തുറ ചേരിയാമുട്ടം പള്ളിക്കടവ് വര്‍ഗീസ്-ശാലിനി ദമ്പതികളുടെ മകന്‍ ഒരു വയസ്സുള്ള വിമലാണ് ആക്രമണത്തിന് ഇരയായത്. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കണ്‍പോളയ്ക്കു താഴെയും ചെവി, അടിവയര്‍ എന്നിവിടങ്ങളിലും കടിയേറ്റു.
കുഞ്ഞിന്റെ നിലവിളി കേട്ടെത്തിയ വീട്ടുകാര്‍ക്കുനേരെയും തെരുവുനായ കുരച്ചുചാടി. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് തെരുവുനായയെ ഓടിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീടിനു മുന്‍വശത്തെ വാതിലിനു സമീപം നിന്നപ്പോഴാണു വിമലിനെ തെരുവു നായ കടിച്ചത്. കുഞ്ഞിന്റെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ നായയെ ഓടിക്കാന്‍ ശ്രമിച്ചതോടെ നായ ഇവരേയും ആക്രമിക്കാന്‍ ശ്രമിച്ചു.  നാട്ടുകാരാണ് നായയെ തുരത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day