|    Jan 19 Thu, 2017 10:17 am

ഒരുമിലാവ് കാട്ടുനായ്ക്ക കോളനിയില്‍ വൈദ്യുതിയെത്തി

Published : 26th September 2016 | Posted By: SMR

കേണിച്ചിറ: മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ജീവിച്ച കേണിച്ചിറ ഒരുമിലാവ് കാട്ടുനായ്ക്ക കോളനിയില്‍ വൈദ്യുതിയെത്തിച്ച് കെഎസ്ഇബി ജീവനക്കാര്‍ തങ്ങളുടെ പ്രിയനേതാവിന്റെ സ്മരണ പുതുക്കി.
വന്യമൃഗശല്യം കാരണം ദുരിതത്തില്‍ കഴിയുകയായിരുന്ന ഈ കോളനിവാസികള്‍ വൈദ്യുതിക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. ഇതു മനസ്സിലാക്കിയ ജീവനക്കാര്‍ സംഘടനയുടെ നേതാവും നാഷനല്‍ ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി കേന്ദ്ര പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന എം എസ് റാവുത്തറുടെ മൂന്നാം ചരമവാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി കോളനിയില്‍ വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. സംഘടനയുടെ പ്രവര്‍ത്തകര്‍ കോളനി പരിസരം വൃത്തിയാക്കുകയും പച്ചക്കറിത്തൈകള്‍ നടുകയും ചെയ്തു.
ഊര്‍ജ സംരക്ഷണം, ശുചിത്വബോധം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തി. കോളനിവാസികള്‍ക്ക് പുതുവസ്ത്രങ്ങളും നല്‍കിയ ഇവര്‍ അവരോടൊത്ത് ഉച്ചഭക്ഷണവും കഴിച്ചാണ് പിരിഞ്ഞത്.    വൈദ്യുതി കണക്ഷന്‍ സ്വിച്ച്ഓണ്‍ കര്‍മം കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി കെ എം ജംഹര്‍, വര്‍ക്കിങ് പ്രസിഡന്റ് ബേബി പ്രശാന്ത്, ഓര്‍ഗനൈസിങ് സെക്രട്ടറി കെ യു ജോര്‍ജ്, പി ജി രമേശന്‍, ജസ്‌ലിന്‍ കുര്യാക്കോസ്, എ കെ സുനില്‍, എല്‍ദോ കെ ഫിലിപ്പ്, ടി ബി രതീഷ് കുമാര്‍, കെ ആര്‍ ജയേഷ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക