|    Aug 18 Fri, 2017 6:52 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഒരുമിച്ചു പിറന്ന നാല്‍വര്‍ ഇന്ന് അക്ഷരമുറ്റത്തേക്ക്

Published : 1st June 2017 | Posted By: fsq

 

മട്ടാഞ്ചേരി: ഒരുമിച്ചു ജനിച്ച് ഒരുമിച്ചു പിച്ചവച്ച നാലു സഹോദരങ്ങള്‍ അറിവു തേടി ഇന്നു സ്‌കൂളിന്റെ പടികയറും. ഇഎസ്‌ഐ റോഡില്‍ ഓടത്താക്കല്‍ സാന്ത്വനം നഗറില്‍ ജെബി ജോണിന്റെയും ദിവ്യയുടെയും മക്കളായ ഏഥന്‍, എയ്മി, എയ്‌ന, എറോ ണ്‍ എന്നിവരാണ് മൂത്ത സഹോദരനായ യോഹന്റെ കൈപിടിച്ച് ഫോര്‍ട്ട് കൊച്ചി ഡെല്‍റ്റ സ്‌കൂളില്‍ പ്രവേശിക്കുന്നത്. യോഹന്‍ ഇതേ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുസൃതികളായ നാലു പേരും സ്‌കൂള്‍ യൂനിഫോം അണിഞ്ഞ് വലിയ ആവേശത്തിലാണ് വിദ്യാലയമുറ്റത്തേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുന്നത്. 2011ലാണ് ജെബി-ദിവ്യ ദമ്പതികള്‍ക്ക് ഒറ്റ പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍ പിറന്നത്. രണ്ട് ആണും രണ്ടു പെണ്ണും. മര്‍ച്ചന്റ് നേവിയിലെ ചീഫ് എന്‍ജിനീയറായ ജെബിന് നാലു കുഞ്ഞുങ്ങളുടെ വരവ് ഏറെ സന്തോഷമാണ് നല്‍കിയത്. ചിത്രംവരയും പാട്ടും ഡാന്‍സുമെല്ലാം ഏറെ ഇഷ്ടമാണ് നാലു പേര്‍ക്കുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക