|    Aug 23 Wed, 2017 12:16 am
FLASH NEWS

ഒരുമനയൂരില്‍ വീണ്ടും തെരുവുനായ അക്രമം: അധികൃതര്‍ക്ക് നിസ്സംഗത

Published : 2nd August 2017 | Posted By: fsq

 

ഒരുമനയൂര്‍: ഓവുപാലം മുനക്കക്കടവില്‍ വീണ്ടും തെരുവുനായ്ക്കളുടെ അക്രമം. മുനക്കക്കടവ് സ്വദേശി നസീറിന്റെ വീട്ടിലെ കോഴികളെയാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. ഇരുമ്പ് കൂട് തകര്‍ത്താണ് നായ്ക്കള്‍ കോഴികളെ ആക്രമിച്ചു കൊന്നത്. കഴിഞ്ഞ ദിവസം മുനക്കക്കടവ് സ്വദേശി വിജയന്റെ രണ്ടു ആടുകളെയും ഓവുപാലം സ്വദേശി കറുപ്പുവിന്റെ ഒരാടിനെയും തെരുവു നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു. മൂന്നാംകല്ല് സ്വദേശി താഹയുടെയും പാലംകടവ് സ്വദേശി റെഫിയുടെയും ആടുകളെ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മുനക്കടവ് പ്രദേശത്തെ ഒഴിഞ്ഞു കിടക്കുന്ന പറമ്പിലെ പൊന്ത കാട്ടിലാണ് ഇവ താവളമൊരുക്കിയിരിക്കുന്നത്. പുഴയോരത്ത അടിഞ്ഞു കൂടുന്ന അറവു മാലിന്യങ്ങള്‍ ഭക്ഷിക്കാനാണ് നായ്ക്കള്‍ കൂട്ടത്തോടെ ഇവിടെയെത്തുന്നത്. തെരുവു നായ്ക്കളുടെ അക്രമം ഭയന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും തെരുവുനായ്ക്കളെ കൊല്ലാന്‍ പാടില്ലെന്നും വന്ധീകരണം മാത്രമാണ് പോംവഴിയെന്നുമാണ് മറുപടി. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ അധികൃതര്‍ ഉടന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക