|    Jan 22 Sun, 2017 3:41 pm
FLASH NEWS

ഒരുമനയൂരില്‍ രണ്ടിടത്ത് അപകടം; രണ്ടു പേര്‍ക്ക് പരിക്ക്

Published : 27th April 2016 | Posted By: SMR

ഒരുമനയൂര്‍: ദേശീയപാത 17 ഒരുമനയൂരില്‍ രണ്ടിടത്ത് അപകടം. രണ്ടു പേര്‍ക്ക് പരിക്ക്. തങ്ങള്‍പ്പടിക്കടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം വലിയപറമ്പില്‍ ബിനോയ് (29), സുഹൃത്ത് ലിജോ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11.10ഓടേയാണ് അപകടം. ചേറ്റുവ ഭാഗത്തു നിന്നും വരികയായിരുന്ന കാറില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമനയൂര്‍ വില്യംസില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ടു ബസ്സുകളിലിടിച്ചു. ആര്‍ക്കും പരിക്കില്ല. ഇന്നലെ വൈകീട്ട് 5.10ഓടേയായിരുന്നു അപകടം. നെടുമ്പാശേരിയില്‍ നിന്നും വരികയായിരുന്ന കാര്‍ ആദ്യ എതിരെ വന്ന ബസ്സിലും പിന്നീട് മുന്നില്‍ പോകുകയായിരുന്ന ബസ്സിനു പുറകിലും ഇടിക്കുകയായിരുന്നു.
അണ്ടത്തോട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക