|    Dec 10 Mon, 2018 10:05 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന്

Published : 5th December 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ സമയക്കുറവും കേന്ദ്ര ഉന്നതാധികാര സമിതിയുടെ എതിര്‍പ്പും കാരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും യുവതീപ്രവേശന വിധി നടപ്പാക്കുന്നതിന് സാവകാശം തേടി സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
ശബരിമലയില്‍ യുവതീപ്രവേശനത്തിന് സുപ്രിംകോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ ഈ വിഭാഗക്കാര്‍ക്കു സുരക്ഷയും സൗകര്യവും ഒരുക്കേണ്ടതുണ്ട്. എന്നാല്‍ കേന്ദ്ര ഉന്നതാധികാര സമിതിയുടെ എതി ര്‍പ്പു കാരണം പമ്പയില്‍ സ്ഥിരം നിര്‍മാണങ്ങള്‍ സാധ്യമല്ല. ശബരിമല മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചേ സന്നിധാനത്ത് നിര്‍മാണം സാധ്യമാകൂവെന്നും ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു.
യുവതീപ്രവേശനത്തിന് സൗകര്യം തേടി കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത് ഉള്‍പ്പെടെ നല്‍കിയ ഹരജി പരിഗണിച്ചപ്പോള്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണു സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. ചില നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ദേവസ്വംബോര്‍ഡും വനംവകുപ്പും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷണറുടെ സര്‍വേ നടപടികള്‍ നടക്കുന്നു. കേന്ദ്ര ഉന്നതാധികാര സമതി ശബരിമല സന്ദര്‍ശിച്ച ശേഷം നല്‍കിയ റിപോര്‍ട്ട് അനുസരിച്ച് നിലവിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കു സുപ്രിംകോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.
ശബരി, പ്രണവം, സഹ്യാദ്രി, കൈലാസ്, പാലാഴി, സോപാനം, ശ്രീമണികണ്ഠം, ചിന്മുദ്ര, ശിവശക്തി, തേജസ്വിനി, ശ്രീമാത, മരാമത്ത് ഓഫിസ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ പണം നല്‍കി ഉപയോഗിക്കാവുന്ന റൂമുകളും ഡോര്‍മെട്രികളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി മുറി വേര്‍തിരിച്ചിട്ടില്ല. സൗജന്യമായും അല്ലാതെയും വിരിവയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്.
നടപ്പന്തലിന്റെ കിഴക്കുവശത്തും ചിന്മുദ്ര ഗസ്റ്റ്ഹൗസ്, ഭസ്മക്കുളം, പാണ്ടിത്താവളം, മഗുണ്ട വിരി ഷെഡ്, ക്യൂ കോംപ്ലക്‌സ് എന്നിവയ്ക്കടുത്തും സ്ത്രീകള്‍ക്കായി ടോയ്‌ലെറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. ചന്ദ്രാനന്ദന്‍ റോഡില്‍ 11 മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്.
പ്രളയം തകര്‍ത്ത പമ്പയില്‍ ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ പരിമിതമാണ്. പണം നല്‍കി ഉപയോഗിക്കാവുന്ന 264 ടോയ്‌ലെറ്റുകളും 26 സൗജന്യ ടോയ്‌ലെറ്റുകളുമുണ്ട്. 20 എണ്ണം ലേഡീസ് ടോയ്‌ലെറ്റുകളാണ്. സ്ത്രീകള്‍ക്ക് വേഷം മാറാന്‍ നാല് ഷെഡുകള്‍ തയ്യാറാക്കി. 970 ടോയ്‌ലെറ്റുകളില്‍ 80 എണ്ണം ലേഡീസ് ടോയ്‌ലെറ്റുകളാണ്. രണ്ടു കിടക്കകളുള്ള ഒമ്പതു റൂമുകളും 150 കിടക്കകളുള്ള 11 ഹാളുകളുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss