|    Oct 22 Mon, 2018 2:17 am
FLASH NEWS

ഒരുകിലോ കഞ്ചാവുമായി മൊത്തവ്യാപാരികള്‍ അറസ്റ്റില്‍

Published : 23rd January 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ചെറുകിട കച്ചവടക്കാര്‍ക്കു കഞ്ചാവു നല്‍കി വന്ന രണ്ടു മൊത്തവ്യാപാരികളെ ഒരു കിലോ കഞ്ചാവുമായി ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. എറണാകുളം കുന്നക്കാട് സുധീര്‍ എം എച്ച് (28), പെരുമ്പാവൂര്‍ ഷിഹാബ് (28) എന്നിവരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. കോട്ടയത്തും സമീപങ്ങളിലും ചെറുകിട കഞ്ചാവു കച്ചവടക്കാര്‍ക്കും ഇവ എത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ നീണ്ടു നിന്ന നിരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ഇന്നലെ അറസ്റ്റ് ചെയ്യാനായത്. 12 വര്‍ഷങ്ങളായി കഞ്ചാവു കച്ചവടത്തില്‍ ഏര്‍പ്പെട്ട ഇവര്‍ അതിനായി പ്രധാനമായും സോഷ്യല്‍ മീഡിയകളെ കോഡുഭാഷ ഉപയോഗിച്ചായിരുന്നു പ്രയോജനപ്പെടുത്തിയിരുന്നത്. ആന്ധ്രയില്‍ നിന്ന് ഓരോ പ്രാവശ്യവും 15 കിലോയോളം കഞ്ചാവു ട്രെയിന്‍ മാര്‍ഗം കേരളത്തില്‍ കൊണ്ടുവന്ന് വന്‍ തുകക്കായിരുന്നു വില്‍പ്പന. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥനത്തില്‍ ഇവര്‍ക്കു പിന്നില്‍ വന്‍ ശൃംഖല തന്നെയുണ്ടെന്നും അവരും നിരീക്ഷണത്തിലാണെന്നും എക്‌സൈസ് എസ്‌ഐ അറിയിച്ചു.  വാഹനങ്ങളുടെ ബോഡി നിര്‍മാണം അറിയാവുന്ന സുധീര്‍ കഞ്ചാവു വില്‍പ്പനയ്ക്കായി സ്‌കൂട്ടറില്‍ പ്രത്യേക അറ രൂപപ്പെടുത്തി അതിലായിരുന്നു കഞ്ചാവു കടത്തിവന്നിരുന്നത്. ആര്‍ക്കും സംശയം ഉണ്ടാവാതിരിക്കാന്‍ ആരാധനാലയങ്ങളുടെ പരിസരം കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പനയെന്നും ഇവര്‍ എക്‌സൈസിനോടു പറഞ്ഞു.പ്രിവന്റീവ് ഓഫിസര്‍മാരായ ശ്രീകുമാര്‍, സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ഷിജു, പി സജി, ഉണ്ണികൃഷ്ണന്‍ എ എസ്, ഡി ഷൈജു, ആന്റണി സേവ്യര്‍, ഡബ്ല്യു സി ഒ അമ്പിളി, മോളി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss